ഹഥ്​രസ്​ ബലാത്സംഗക്കൊല: 'മാഡത്തിന്​ ഇപ്പോൾ രക്തം തിളക്കുന്നില്ലേ?'

ന്യൂഡൽഹി: ഹഥ്​രസ്​ ബലാത്സംഗക്കൊലയിൽ കേന്ദ്ര മന്ത്രി സ്​മൃതി ഇറാനിയുടെ മൗനത്തെ ചോദ്യം ചെയ്​ത്​ കോൺഗ്രസ്​. നിർഭയ കേസിൽ സ്​മൃതി ഇറാനി കോൺഗ്രസ് സർക്കാരിനെ വിമർശിച്ചുനടത്തിയ പ്രസ്​താവനയുടെ വിഡിയോ പങ്കുവെച്ചാണ്​ യൂത്ത്​കോൺഗ്രസ്​ വിമർശനമുന്നയിച്ചത്​. മാഡത്തിൻെറ രക്തം ഇപ്പോൾ തിളക്കുന്നില്ലേ എന്നായിരുന്നു യൂത്ത്​ കോൺഗ്രസ്​ ദേശീയ പ്രസിഡൻറ്​ ബി.വി ​ശ്രീനിവാസിൻെറ പ്രതികരണം.

സ്​മൃതി ഇറാനി ഇന്ത്യയുടെ വനിത ശിശുക്ഷേമ വകുപ്പ്​ മന്ത്രിയായി തുടരുന്നത്​ നാണക്കേടാണെന്നായിരുന്നു യൂത്ത്​ കോൺഗ്രസ്​ നാഷണൽ കാമ്പയിൻ ചാർജ്ജുള്ള ശ്രീവാസ്​തയുടെ പ്രതികരണം.

യു.പിയിലെ ഹഥ്​രസിൽ സവർണർ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ ദലിത് പെൺകുട്ടിയുടെ മൃതദേഹം പൊലീസ് ബലമായി സംസ്കരിച്ചതിനെതിരെ പ്രിയങ്കഗാന്ധി രംഗത്തെത്തിയിരുന്നു. ഉത്തർ പ്രദേശ്​ സർക്കാർ ഭരണത്തിൽ നീതി ഒട്ടുമില്ല, അനീതിയുടെ ആധിപത്യമാണ്​. യോഗി ആദിത്യനാഥ്​ രാജിവെക്കണമെന്നും പ്രിയങ്കഗാന്ധി ആവശ്യപ്പെട്ടിരുന്നു.

''രാത്രി 12 മണിക്കും പെൺകുട്ടിയുടെ കുടുംബം പ്രാർഥനയോടെ കാത്തിരിക്കുകയായിരുന്നു. പക്ഷേ ഇരയുടെ മൃതദേഹം കുടുംബത്തിന്‍റെ പ്രതിഷേധം വകവെക്കാതെ യു.പി ഭരണകൂടം സംസ്​കരിക്കുകയായിരുന്നു. ​ജീവിച്ചിരുന്നപ്പോൾ പെൺകുട്ടിയെ സംരക്ഷിക്കാൻ സർക്കാർ ഒന്നും ചെയ്​തില്ല, ചികിത്സ നൽകുന്നതിലും വീഴ്​ചവരുത്തി. ഇപ്പോൾ മരണത്തിനുശേഷവും അപമാനിക്കുകയാണ്​. നിങ്ങൾ ക്രൈം നിർത്തലാക്കുന്നില്ലെന്ന്​ മാത്രമല്ല, ക്രിമിനലുകളെപ്പോലെ പെരുമാറുകയുമാണ്​. യോഗി ആദിത്യനാഥ്​ രാജിവെക്കണം, ഭരണത്തിൽ യാതൊരു നീതിയും ഇല്ല, അനീതികളാണ്​ നിറയെ'' - പ്രിയങ്ക ഗാന്ധി പ്രതികരിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.