Posted On
date_range Updated On
date_range സ്മൃതി ഇറാനിയുടെ സഹായിയുടെ കൊല: പ്രധാന പ്രതി അറസ്റ്റിൽ
അമേത്തി (യു.പി): ബി.ജെ.പി എം.പി സ്മൃതി ഇറാനിയുടെ സഹായിയെ കൊലപ്പെടുത്തിയ കേസിലെ പ്രധാ ന പ്രതി വസിം അറസ്റ്റിൽ. ഷഹൽപുർ മേഖലയിൽ പൊലീസുമായി നടത്തിയ ഏറ്റുമുട്ടലിനൊടുവിലാണ് വസിമിനെ കീഴ്പ്പെടുത്തിയതെന്ന് പൊലീസ് അധികൃതർ അറിയിച്ചു. വെടിയേറ്റ വസിമിനെ സാമൂഹിക ആരോഗ്യകേന്ദ്രത്തിൽ പ്രവേശിപ്പിച്ചു. വെടിവെപ്പിനിടെ ജാമോ പൊലീസ് സ്റ്റേഷനിലെ ഒരു പൊലീസുകാരനും പരിക്കേറ്റിട്ടുണ്ട്. കേസിൽ രാമചന്ദ്ര, നസീം, ധർമനാഥ്, ഗോലു എന്നിവർ നേരത്തെ അറസ്റ്റിലായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.