കാബിനിൽ പുക: ഇൻഡിഗോ വിമാനം കൊൽക്കത്തയിൽ അടിയന്തരമായി ഇറക്കി

ന്യൂഡൽഹി: കാബിനിൽ പുക ഉയർന്നതിനെ തുടർന്ന്​ ജയ്​പൂർ- കൊൽക്കത്ത ഇൻഡിഗോ വിമാനം അടിയന്തരമായി ഇറക്കി. 136 യാത്രക് കാരുമായി തിങ്കളാഴ്​ച അർദ്ധരാത്രി ജയ്​പൂരിലേക്ക്​ തിരിച്ച ഇൻഡിഗോ എയർബസ്​ എ320 നിയോ വിമാനം കാബിനിൽ പുക കണ്ടതിന െ തുടർന്ന്​ അടിയന്തരമായി ഇറക്കുകയായിരുന്നു.

കൊൽകത്തയിൽ നിന്നും 70 കിലോ മീറ്റർ പറന്ന ശേഷമാണ്​ കോക്ക്​പിറ്റിലും കാബിനിലും പുക പടർന്നത്​. തുടർന്ന്​ പൈലറ്റ്​ അടിയന്തര ലാൻഡിങ്ങിനുള്ള അനുമതി തേടുകയായിരുന്നു.

വിമാനം സുരക്ഷിതമായി ഇറങ്ങിയതായും എമർജൻസി എക്​സിറ്റിലൂടെ യാത്രക്കാരെ പുറത്തിറക്കിയതായും അധികൃതർ അറിയിച്ചു. ഇൗ വിമാനത്തിന്​ ഇതിനു മുമ്പ്​ യാതൊരു വിധ തകരാറും റിപ്പോർട്ട്​ ചെയ്​തിട്ടില്ല.

Tags:    
News Summary - Smoke engulfs aircraft, IndiGo flight makes safe emergency in Kolkata- India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.