Posted On
date_range Updated On
date_range അതിശൈത്യം: ഗുരുതരാവസ്ഥയിലായ വിനോദ സഞ്ചാരികളെ സൈനിക ആശുപത്രിയിലേക്ക് മാറ്റി
ലഡാക്: അതിശൈത്യം മൂലം ഗുരുതരാവസ്ഥയിലായ ആറ് വിനോദ സഞ്ചാരികളെ ആകാശമാർഗം ലേയിലെ സൈനിക ആശുപത്രിയിലേക്ക് മാ റ്റി.
ഉയരം കൂടിയ സ്ഥലത്തെത്തുേമ്പാൾ ശ്വാസകോശത്തിൽ നീര് കെട്ടിനിൽക്കുന്ന രോഗാവസ്ഥയായ ഹൈ ആൾറ്റിറ്റ്യൂഡ് പൾമനെറി ഇഡീമയും (എച്ച്.എ.പി.ഒ) ശീതാധിക്യത്തിലുണ്ടാകുന്ന ശരീര വീക്കവും (ഫ്രോസ്റ്റ് ബൈറ്റ്) ബാധിച്ച വിനോദസഞ്ചാരികളെ സൈനിക ഹെലികോപ്റ്ററിൽ രക്ഷപ്പെടുത്തിയാണ് ആശുപത്രിയിലെത്തിച്ചത്. ലഡാകിലെ തണുത്തുറഞ്ഞ സംസ്കാർ നദിയിൽ എല്ലാ വർഷവും നടത്തുന്ന ചാദാർ ട്രക്കിങിന് എത്തിയവരാണ് അതിശൈത്യം മൂലം കുടുങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.