നിർബന്ധിത മതപരിവർത്തനം തടയൽ നിയമം; യു.പിയിൽ മുസ്​ലിം യുവാവിനും കുടുംബത്തി​നുമെതിരെ കേസ്​

ലഖ്​നോ: ഉത്തർപ്രദേശിൽ മുസ്​ലിം യുവാവിനും കുടുംബാംഗങ്ങൾക്കുമെതിരെ നിർബന്ധിത മതപരിവർത്തനം തടയൽ നിയമപ്രകാരം കേസ്​. 28 കാരനായ യുവാവിനും മൂന്ന്​ സ്​ത്രീകൾ ഉൾപ്പെടെ അഞ്ച്​ കുടുംബാംഗങ്ങൾക്കെതിരെയുമാണ്​ കേസ്​. ബിസിനസുകാരന്‍റെ 22 കാരിയായ മകളെ തട്ടികൊണ്ടുപോയെന്നും മതപരിവർത്തനം നടത്തി​യെന്നുമുള്ള പെൺകുട്ടിയുടെ കുടുംബത്തിന്‍റെ പരാതിയിലാണ്​ ജലേസർ പൊലീസ്​ കേസെടുത്തിരിക്കുന്നത്​.

നവംബർ 28ന്​ നിർബന്ധിത മതപരിവർത്തനം തടയൽ നിയമം കൊണ്ടുവന്നതിന്​ ശേഷം രജിസ്റ്റർ ചെയ്യുന്ന ഒമ്പതാമത്തെ കേസാണിത്​.

നവംബർ 17 മുതൽ പെൺകുട്ടിയെ കാൺമാനില്ലായിരുന്നു. മുഹമ്മദ്​ ജാവേദിനെ വിവാഹം കഴിച്ചതിന്​ ശേഷം നവംബർ 28ന്​ പെൺകുട്ടിയെ മതംമാറ്റിയതായി കുടുംബത്തിന്‍റെ പരാതിയിൽ പറയുന്നു. ഡൽഹി ആസ്​ഥാനമായി പ്രവർത്തിക്കുന്ന അഭിഭാഷകന്‍റെ കത്ത്​ വ്യാഴാഴ്ച ലഭിക്കുന്നതുവരെ മതപരിവർത്തനത്തെക്കുറിച്ച്​ പെൺകുട്ടിയുടെ കുടുംബം പരാതി നൽകിയിരുന്നില്ലെന്ന്​ പൊലീസ്​ പറഞ്ഞു.

കത്ത്​ ലഭിച്ചതോടെ പിതാവ്​ പെൺകുട്ടിയെ തട്ടികൊണ്ടുപോയെന്നും മതപരിവർത്തനത്തിന്​ വിധേയമാക്കിയെന്നും ചൂണ്ടിക്കാട്ടി ​ജാവേദിനെതിരെ പരാതി നൽകുകയായിരുന്നു. കേസിൽ ആരെയും ഇതുവരെ അറസ്റ്റ്​ ചെയ്​തിട്ടില്ല. 

Tags:    
News Summary - Six of muslim family booked for conversion and abduction of woman

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.