ലക്ഷത്തിന്‍െറ പുത്തന്‍ നോട്ടുകളുമായി ശിവസേന കോര്‍പറേറ്റര്‍ പിടിയില്‍

മുംബൈ: കള്ളപ്പണവുമായി ശിവസേന കോര്‍പറേറ്റര്‍ പിടിയില്‍. വസായ്-വീരാര്‍ മുനിസിപ്പല്‍ കോര്‍പറേഷനില്‍ സേനയുടെ സഭാകക്ഷി നേതാവായ ധനഞ്ജയ് ഗവാഡെയാണ് പിടിയിലായത്.  രഹസ്യവിവരത്തെ തുടര്‍ന്ന് വ്യാഴാഴ്ച രാവിലെ അദ്ദേഹത്തിന്‍െറ കാര്‍ ആദായ നികുതി ഉദ്യോഗസ്ഥരും ക്രൈംബ്രാഞ്ചും ചേര്‍ന്ന് പരിശോധിക്കുകയായിരുന്നു. 40 ലക്ഷത്തിന്‍െറ പുത്തന്‍ നോട്ടുകളും കോടിയുടെ അസാധുവാക്കപ്പെട്ട നോട്ടുകളുമാണ് കണ്ടത്തെിയത്. 

കഴിഞ്ഞദിവസം, 1.04 കോടിയുടെ രണ്ടായിരത്തിന്‍െറ പുത്തന്‍ നോട്ടുകളുമായി മൂന്ന് കച്ചവടക്കാരെ താണെ ക്രൈംബ്രാഞ്ച് പിടികൂടിയിരുന്നു. കമീഷന്‍ ഈടാക്കി അസാധുവാക്കപ്പെട്ട 500, 1000 രൂപ നോട്ടുകള്‍ക്ക് പകരം പുതിയ നോട്ടുകള്‍ കൈമാറാനുള്ള നീക്കത്തിനിടെയാണ് ഇവര്‍ പിടിയിലായത്. തങ്ങളുടെ സ്ഥാപനങ്ങള്‍ വഴി ലഭിക്കുന്ന പുതിയ നോട്ടുകളാണ് ഇത്തരത്തില്‍ കൈമാറുന്നതെന്നും കൈമാറ്റത്തില്‍ ലഭിക്കുന്ന പഴയ നോട്ടുകള്‍ ബാങ്കുകളില്‍ നിക്ഷേപിക്കുകയാണെന്നുമാണ് ഇവര്‍ മൊഴി നല്‍കിയത്.

Tags:    
News Summary - sivasena corporater

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.