Posted On
date_range Updated On
date_range രാഷ്ട്രീയ പ്രമേയം: ഏതെങ്കിലും വിഭാഗത്തിെൻറ വിജയമോ പരാജയമോ അല്ല-യെച്ചൂരി
ഹൈദരാബാദ്: രാഷ്ട്രീയപ്രമേയത്തിലെ ഭേദഗതി ഏതെങ്കിലും ഒരു വിഭാഗത്തിെൻറ വിജയമോ പരാജയമോ അല്ലെന്ന് സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. പാർട്ടി ഒറ്റെകട്ടാണെന്നും പ്രശ്നങ്ങളില്ലെന്നും യെച്ചൂരി വ്യക്തമാക്കി. സി.പി.എം പാർട്ടി കോൺഗ്രസിൽ അവതരിപ്പിച്ച കരട് രാഷ്്ട്രീയ പ്രമേയത്തിൽ കോൺഗ്രസുമായി യാതൊരു ബന്ധവും വേണ്ടെന്ന ഭാഗം ഒഴിവാക്കിയിരുന്നു. കാരാട്ട് പക്ഷത്തിെൻറ എതിർപ്പ് മറികടന്നായിരുന്നു തീരുമാനം.
അതേ സമയം, സി.പി.എം പാർട്ടി കോൺഗ്രസിൽ സംഘടന റിപ്പോർട്ടിൻ മേലുള്ള ചർച്ച ഇന്ന് ആരംഭിക്കും. പാർട്ടി സെൻററിൽ നിന്ന് വിവരങ്ങൾ ചോരുന്നതുൾപ്പടെയുള്ള കാര്യങ്ങളാണ് ചർച്ചയിൽ വരിക. പാർട്ടി ജനറൽ സെക്രട്ടറി സ്ഥാനത്ത് സീതാറം യെച്ചൂരി തന്നെ തുടരാനാണ് സാധ്യത.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.