ബാബ രാം സിങ്
ന്യൂഡൽഹി: മൂന്നാഴ്ച പിന്നിട്ട കർഷക സമരം പ്രക്ഷുബ്ധമായതിനിടെ ഡൽഹി അതിർത്തിയിൽ ഹരിയാന ഗുരുദ്വാരയിലെ സിഖ് പുരോഹിതൻ സ്വയം വെടിയുതിർത്ത് ആത്മഹത്യ ചെയ്തു. കർഷക സമരത്തിന് െഎക്യദാർഢ്യം പ്രഖ്യാപിച്ച് ചൊവ്വാഴ്ച അതിർത്തിയിലെത്തിയ ബാബ രാം സിങ് കേന്ദ്ര സർക്കാർ കർഷകരോട് നീതിെചയ്യാത്തതിലുള്ള രോഷവും വേദനയും പ്രകടിപ്പിച്ച് ബുധനാഴ്ചയാണ് സ്വയം വെടിയുതിർത്ത് മരിച്ചത്.
''അവകാശങ്ങൾക്കായി പൊരുതുന്ന കർഷകർ തന്നെ വേദനിപ്പിക്കുകയാണ്. സർക്കാർ അവരോട് നീതിചെയ്യാത്തതിനാൽ അവരുടെ വേദന ഞാനും പങ്കുവെക്കുകയാണ്. അനീതി ചെയ്യുന്നത് പാപമാണ്. അനീതിയോട് പൊരുത്തപ്പെടുന്നതും പാപമാണ്. കർഷകരെ പിന്തുണക്കാൻ പലരും അവരുടെ അവാർഡുകൾ സർക്കാറിന് നൽകി. ഞാൻ എന്നെത്തന്നെ ത്യജിക്കാൻ തീരുമാനിച്ചു'' -ബാബ രാം സിങ് ആത്മഹത്യക്കുറിപ്പിലെഴുതി.
65കാരനായ ബാബ രാം സിങ്ങിന് വെടിയേറ്റയുടൻ പാനിപ്പത്തിലെ പാർക്ക് ഹോസ്പിറ്റലിലെത്തിച്ചെങ്കിലും മരിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.