വീണ്ടും മോദിക്കെതിരെ ആഞ്ഞടിച്ച് സിദ്ധരാമയ്യ

ബംഗളൂരു: കർണാടക സർക്കാറിനെ വിമർശിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വീണ്ടും ആഞ്ഞടിച്ച് കോൺഗ്രസ് മുഖ്യമന്ത്രി സിദ്ധരാമയ്യ. അഴിമതിയെ കുറിച്ച് മോദി വാചാലനാകുന്നതിൽ സന്തോഷമുണ്ട്. നിഷ്കളങ്കനായ വ്യക്തിയെ കർണാടക മുഖ്യമന്ത്രി സ്ഥാനാർഥിയാക്കുന്നതിനെ കുറിച്ച് മോദി വാചാലനാകണമെന്നും സിദ്ധരാമയ്യ ട്വീറ്റ് ചെയ്തു. 

സിദ്ധരാമയ്യുടെ ട്വീറ്റിന്‍റെ പൂർണരൂപം 

അഴിമതിയെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി വാചാലനാകുന്നതിൽ  സന്തോഷമുണ്ട്. ഞാന്‍ അദ്ദേഹത്തെ #WalktheTalk- ലേക്ക് ക്ഷണിക്കുകയാണ്. തുടക്കത്തിന് വേണ്ടി ചില കാര്യങ്ങള്‍

1.ലോക്പാല്‍ നടപ്പിലാക്കുന്നത് ?
2.ജഡ്ജി ലോയയുടെ മരണത്തിലുള്ള അന്വേഷണം ?
3.ജയ്ഷായുടെ കമ്പനിയുടെ ലാഭ വർധനവ്  ?
4. കളങ്കമില്ലാത്ത ഒരു വ്യക്തിയെ നിങ്ങളുടെ മുഖ്യമന്ത്രിയായി കർണാടകയിൽ നിയമിക്കുന്നത് ?


തന്‍റെ വിശ്വാസ്യതയെ ചോദ്യം ചെയ്ത നരേന്ദ്ര മോദിയെ സിദ്ധരാമയ്യ കഴിഞ്ഞ ദിവസം രൂക്ഷ ഭാഷയിൽ വിമർശിച്ചിരുന്നു. പ്രധാനമന്ത്രി ഉയർന്ന വിശ്വാസ്യതയുള്ള വ്യക്തിയാണെന്നും കർണാടക സർക്കാറിനെതിരെ ഉന്നയിച്ച ആരോപണങ്ങൾക്ക് തെളിവ് വേണമെന്നും സിദ്ധരാമയ്യ ആവശ്യപ്പെട്ടിരുന്നു.  മോദി സർക്കാറിന്‍റെ നാളുകൾ എണ്ണപ്പെട്ടു. അഴിമതിയെ ലളിതവൽകരിക്കുന്ന പ്രസ്താവനയാണ് മോദി നടത്തിയത്. പ്രധാനമന്ത്രി പദത്തിൽ ഇരിക്കാൻ അദ്ദേഹം യോഗ്യനല്ല. സ്വയം മഹത്വവൽക്കരിക്കാനാണ് മോദി ശ്രമിക്കുന്നതെന്നും സിദ്ധാരമയ്യ ആരോപിച്ചിരുന്നു.

സിദ്ധരാമയ്യയുടേത് ‘പത്ത് ശതമാനം സർക്കാരാണെന്ന്’ മോദി ഞായാറാഴ്ച പരിഹസിച്ചിരുന്നു. എല്ലാ പദ്ധതികൾക്കും സർക്കാർ 10 ശതമാനം കമീഷനാണ് ആവശ്യപ്പെടുന്നത്. കമീഷൻ നൽകാതെ ഒരു പ്രവൃത്തിയും കർണാടകത്തിൽ സാധ്യമല്ലെന്നും മോദി പറഞ്ഞിരുന്നു. 

Tags:    
News Summary - Siddaramaiah continues to hammer PM Modi on his choice of 'tainted' Yeddyurappa as Karnataka CM candidate-India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.