യെദിയൂരപ്പയുടെ രാജി ഒരു നഷ്​ടവുമുണ്ടാക്കില്ല -സിദ്ധരാമയ്യ

ബംഗളൂരു: ബി.എസ്. യെദിയൂരപ്പയുടെ രാജി കര്‍ണാടകത്തിന് ഒരുനഷ്​​ടവും വരുത്തില്ലെന്നും പുതിയ മുഖ്യമന്ത്രി വരുന്നത് പ്രയോജനം ലഭിക്കില്ലെന്നും പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യ പറഞ്ഞു. കര്‍ണാടകത്തിലെ ഏറ്റവും അഴിമതിക്കാരനായ മുഖ്യമന്ത്രിയാണ് യെദിയൂരപ്പ.

ബി.ജെ.പി തന്നെ ഏറ്റവും അഴിമതിയുള്ള പാര്‍ട്ടിയാണ്. ഇവരെ അധികാരത്തില്‍ നിന്ന് മാറ്റാതെ സംസ്ഥാനത്തിന് ഒരാശ്വാസവും ലഭിക്കില്ല. അഴിമതിക്കാരനായ ഒരു മുഖ്യമന്ത്രി പോയെങ്കിലും പകരം വരുന്നയാളും അഴിമതിക്കാരനായിരിക്കും.

മതനേതാക്കള്‍ രാഷ്​​ട്രീയകാര്യങ്ങളില്‍ ഇടപെടുന്നത് ശരിയല്ല. യെദിയൂരപ്പക്ക് പകരം ആരു വന്നാലും അഴിമതിക്കെതിരായ കോണ്‍ഗ്രസിെൻറ പോരാട്ടം തുടരുമെന്നും സിദ്ധരാമയ്യ പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.