സിബി ജോർജ്​  സ്വിസ്​ അംബാസഡർ

ന്യൂ​ഡ​ൽ​ഹി: സ്വി​റ്റ്​​സ​ർ​ല​ൻ​ഡ്​​ അം​ബാ​സ​ഡ​റാ​യി മ​ല​യാ​ളി​യാ​യ സി​ബി ജോ​ർ​ജി​നെ നി​യ​മി​ച്ചു. വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ​ത്തി​ൽ അ​ഡ്​​മി​നി​സ്​​ട്രേ​ഷ​ൻ ജോ​യ​ൻ​റ്​ സെ​ക്ര​ട്ട​റി​യാ​യി പ്ര​വ​ർ​ത്തി​ച്ചു​വ​രു​ക​യാ​യി​രു​ന്നു. പാ​ലാ പൊ​ടി​മ​റ്റം കു​ടും​ബാം​ഗ​മാ​ണ്. സ്വി​റ്റ്​​സ​ർ​ല​ൻ​ഡി​നു പു​റ​മെ വ​ത്തി​ക്കാ​നി​ലെ അം​ബാ​സ​ഡ​റു​ടെ ചു​മ​ത​ല​യും സി​ബി ജോ​ർ​ജി​നു​ണ്ട്. വൈ​കാ​തെ പു​തി​യ ചു​മ​ത​ല ഏ​റ്റെ​ടു​ക്കും.

വി​ദേ​ശ​കാ​ര്യ സ​ർ​വി​സി​ൽ ​െകെ​റോ, ദോ​ഹ, ഇ​സ്​​ലാ​മാ​ബാ​ദ്, വാ​ഷി​ങ്​​ട​ൺ, തെ​ഹ്​​റാ​ൻ, റി​യാ​ദ്​ എ​ന്നി​വി​ട​ങ്ങ​ളി​ൽ സേ​വ​ന​മ​നു​ഷ്​​ഠി​ച്ചി​ട്ടു​ണ്ട്. സൗ​ദി​യി​ൽ ഉ​പ​സ്​​ഥാ​ന​പ​തി​യാ​യി​രു​ന്നു. മി​ക​ച്ച യു​വ ന​യ​ത​ന്ത്ര​ജ്​​ഞ​നു​ള്ള എ​സ്.​കെ. സി​ങ്​ അ​വാ​ർ​ഡ്​ നേ​ടി​യി​ട്ടു​ണ്ട്. 

Tags:    
News Summary - Sibi George appointed next Ambassador of India to Switzerland -India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.