മുസ്​ലിംകളുടെ ദോശക്കടക്ക്​ ഹിന്ദുപേര്​ പറ്റില്ല; കടയുടമയെ ഭീഷണിപ്പെടുത്തി പേര്​ മാറ്റിച്ച്​ ഹിന്ദുത്വ തീവ്രവാദികൾ

മതുര: ദോശക്കടക്ക്​ ഹിന്ദു ദൈവത്തി​െൻറ പേരിട്ടു എന്നുപറഞ്ഞ്​ കടയുടമയെ ഭീഷണിപ്പെടുത്തി ഹിന്ദുത്വ തീവ്രവാദികൾ. ഉത്തർപ്രദേശിലെ മതുര വികാസ്​ മാർക്കറ്റിലാണ്​ സംഭവം. 'ശ്രീനാഥ്​ ദോശ'എന്നപേരിൽ അഞ്ച്​ വർഷമായി കട നടത്തിയിരുന്ന ഇർഫാനെതിരേയാണ്​ ഒരു സംഘം ഭീഷണിയുമായി രംഗത്ത്​ എത്തിയത്​. ഭീഷണിപ്പെടുത്തുന്നതി​െൻറ ദൃശ്യങ്ങളു​ം സംഘം പുറത്തുവിട്ടിട്ടുണ്ട്​. മുസ്​ലിംകൾ ഹിന്ദു ദൈവത്തി​െൻറ പേര്​ ഉപയോഗിക്കാൻ പാടില്ലെന്നും വേണമെങ്കിൽ മുഹമ്മദ്​ എന്നോ അല്ലാഹു എന്നോ പേരിടണമെന്നും ഭീഷണിക്കിടെ തീവ്രവാദികൾ പറയുന്നുണ്ടായിരുന്നു.


ഹിന്ദു ദൈവത്തി​െൻറ പേരിട്ടാൽ ഹിന്ദുക്കൾ തെറ്റിദ്ധരിപ്പിക്കപ്പെടുമെന്നും സംഘം പറഞ്ഞു. തുടർന്ന്​ ​​ശ്രീനാഥ്​ ​േദാശ എന്ന പേരുമാറ്റി അമേരിക്കൻ ദോശ എന്ന്​ കടക്ക്​ പുതിയ പേരിട്ടു. ആഗസ്റ്റ് 18 ൽ നടന്ന സംഭവത്തി​െൻറ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെയാണ് സംഭവം പുറത്തറിഞ്ഞത്​. ഭീഷണിയെപറ്റി ദോശ സ്​റ്റാൾ ഉടമകളിലൊരാളായ ഇർഫാൻ പൊലീസിന്​ പരാതി നൽകി. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 427, 506 വകുപ്പുകൾ പ്രകാരം എഫ്ഐആർ ഫയൽ ചെയ്​തതായി പൊലീസ്​ പറഞ്ഞു.


പൊലീസ്​ പറയുന്നത്​

പോലീസ് പറയുന്നതനുസരിച്ച്, വികാസ് മാർക്കറ്റിൽ ഈയിടെ 'ശ്രീനാഥ്ജി ദക്ഷിണേന്ത്യൻ ദോസ കോർണർ' എന്ന പേരിൽ പവൻ യാദവ്​ എന്നയാൾ ഒരു ദോശക്കട ആരംഭിച്ചിരുന്നു. കച്ചവടം കുറവായ ഇയാൾ ത​െൻറ എതിരാളിയായ ഇർഫാ​െൻറ കടയെക്കുറിച്ച്​ ഹിന്ദുത്വ തീവ്രവാദികൾക്ക്​ വിവരം നൽകുകയും അവരെ പ്രകോപിപ്പിച്ച്​ ഇളക്കിവിടുകയുമായിരുന്നു.

ഇർഫാൻ നടത്തുന്ന ദോശക്കട കൂടുതൽ ജനപ്രിയമാണ്. അദ്ദേഹത്തി​െൻറ ദോശ മറ്റ്​ കടകളേക്കാൾ വിലകുറഞ്ഞതായിരുന്നു. ഹിന്ദുത്വ ഗ്രൂപ്പുകളെ ഇളക്കിവിട്ടത് യാദവ് ആണ്​. പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത പോലീസുകാരൻ പ്രാ​ദേശിക മാധ്യമത്തോട്​ പറഞ്ഞു.

'ഞാനും എ​െൻറ സഹോദരന്മാരും അഞ്ച് വർഷമായി ഈ സ്റ്റാൾ ഒരു പ്രശ്നവുമില്ലാതെ നടത്തുന്നു, പക്ഷേ കഴിഞ്ഞ രണ്ടര മാസമായി പ്രശ്‌നമുണ്ട്. പുതിയ ദോശക്കട വന്നതിനുശേഷമാണ്​ അത്​ തുടങ്ങിയത്​'-ഇർഫാ​െൻറ സഹോദരൻ അവെദ് പറഞ്ഞു.

കേസ് പോലീസ് അന്വേഷിക്കുകയാണെന്നും കുറ്റവാളികളെ തിരിച്ചറിഞ്ഞാൽ ആവശ്യമായ നടപടി സ്വീകരിക്കുമെന്നും കോട്വാലി പോലീസ് സ്റ്റേഷൻ എസ്എച്ച്ഒ സൂരജ് പ്രകാശ് ശർമ്മ പറഞ്ഞു. 'പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച്​ വീഡിയോയിൽ ഉൾപ്പെട്ട ആളുകളെ തിരിച്ചറിയാൻ ശ്രമിക്കുകയാണ്'-അദ്ദേഹം പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.