?????? ?? ???????

അൽഖാഇദ ഭീഷണി കണക്കിലെടുക്കുന്നില്ല -ഇന്ത്യ

ന്യൂഡൽഹി: ജമ്മു-കശ്​മീരിൽ കനത്ത ആക്രമണം നടത്തു​െമന്ന അൽഖാഇദയുടെ ഭീഷണി കണക്കിലെടുക്കുന്നില്ലെന്നും രാജ്യത് തി​​െൻറ അഖണ്ഡതയും പരമാധികാരവും സംരക്ഷിക്കാൻ ഇന്ത്യക്ക്​ കഴിവുണ്ടെന്നും വിദേശകാര്യ മന്ത്രാലയം. കശ്​മീരിൽ ഇന്ത്യൻ സേനക്ക്​ പരമാവധി തിരിച്ചടി നൽകണമെന്നും ആൾനാശവും ഉപകരണനാശവും ഉറപ്പാക്കണമെന്നും ആഹ്വാനം ചെയ്​ത്​ ഭീകരസംഘടനയുടെ തലവൻ അയ്​മൻ അൽസവാഹിരിയുടെ പേരിൽ കഴിഞ്ഞദിവസം വിഡിയോ പുറത്തുവന്നിരുന്നു.

ഇതിനുള്ള പ്രതികരണമായാണ്​, ഇത്തരം ഭീഷണികൾ മുമ്പും ഉണ്ടായിട്ടുണ്ടെന്നും അത്​ കാ​ര്യമായി എടുക്കേണ്ടതി​െല്ലന്നാണ്​ കരുത​ുന്നതെന്നും വിദേശകാര്യ മന്ത്രാലയ വക്​​താവ്​ രവീഷ്​ കുമാർ ന്യൂഡൽഹിയിൽ പറഞ്ഞത്​. ‘‘അൽഖാഇദയെ ഭീകര സംഘടനയായി ഐക്യരാഷ്​ട്രസഭ പ്രഖ്യാപിച്ചതാണ്​. അതി​​െൻറ തലവൻ അന്താരാഷ്​ട്ര ഭീകരനുമാണ്​. രാജ്യത്തെ കാക്കാൻ നമ്മുടെ സുരക്ഷ സേനക്കറിയാം’’ -വക്​താവ്​ പറഞ്ഞു. അമേരിക്കയുടെ പാവയായ പാകിസ്​താ​​െൻറ കെണിയിൽ വീഴരുതെന്നും കശ്​മീരിലെ ഭീകരരോട്​ സവാഹിരി ആഹ്വാനം ​െചയ്​തിരുന്നു.

Tags:    
News Summary - "Shouldn't Take It Seriously": Centre Downplays Al Qaeda Chief's Threat

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.