കർഷകർ മർദിക്കപ്പെട്ടു, മാധ്യമപ്രവർത്തകരെ ജയിലിലടച്ചു; ഇത്​ 'ബി.ജെ.പിയുടെ ഡെമോക്രെയ്​സി' -വിമർശനവുമായി ശിവസേന എം.പി

ന്യൂഡൽഹി: കർഷക പ്രക്ഷോഭത്തോട്​​ കേന്ദ്രം സ്വീകരിക്കുന്ന സമീപനത്തിൽ രൂക്ഷ വിമർശനവുമായി ശിവസേനയുടെ രാജ്യസഭ എം.പി പ്രിയങ്ക ചതുർവേദി. കർഷകർ മർദിക്കപ്പെടുകയും മാധ്യമപ്രവർത്തകർ ജയിലിലടക്കപ്പെടുകയുമാണെന്ന്​ അവർ ആരോപിച്ചു.

''കർഷകർ മർദിക്കപ്പെട്ടു, സത്യസന്ധരായ മാധ്യമപ്രവർത്തകർ ജയിലിലടക്കപ്പെട്ടു, യഥാർഥ പ്രതിഷേധങ്ങൾ അപമാനിക്കപ്പെട്ടു, അധികാര പദവിയിലിരിക്കുന്നവരുടെ ധാർഷ്​ട്യം മൂർധന്യാവസ്ഥയിലും. ഇത്​ ഡെമോക്രസിയല്ല(ജനാധിപത്യം), 'ബി.ജെ.പിയുടെ ഡെമോക്രെയ്​സി'യാണ്​​. '' -പ്രിയങ്ക ചതുർവേദി ട്വീറ്റ്​ ചെയ്​തു.

നേരത്തേ കർഷകരുടെ പ്രശ്​നങ്ങൾ പരിഹരിക്കുന്നതിൽ പരാജയപ്പെട്ട കേന്ദ്രസർക്കാറിനെതിരെ പ്രിയങ്ക ചതുർവേദി വിമർശനമുന്നയിച്ചിരുന്നു. ജനീവരി 26ന്​ നടന്ന കിസാൻ ട്രാക്​ടർ റാലിയിലെ അക്രമ സംഭവങ്ങൾ തടയുന്നതിനായി സർക്കാർ ആവശ്യമായ മുൻകരുതലുകൾ കൈക്കൊണ്ടില്ലെന്നും അവർ ആരോപിച്ചിരുന്നു.

Tags:    
News Summary - Shiv Sena slams Centre for imposing 'BJP's democrazy'

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.