Posted On
date_range Updated On
date_range ‘ശിവസേന’ തർക്കത്തിൽ ഇടപെടാനില്ല -ശരദ്പവാർ
പുണെ: ഏകനാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള വിഭാഗത്തെ യഥാർഥ ‘ശിവസേന’യായി അംഗീകരിച്ച തെരഞ്ഞെടുപ്പ് കമീഷൻ തീരുമാനത്തിലും ‘വില്ലും അമ്പും’ തെരഞ്ഞെടുപ്പ് ചിഹ്നമായി അനുവദിച്ചതിലും നിലപാട് ആവർത്തിച്ച് നാഷനലിസ്റ്റ് കോൺഗ്രസ് പാർട്ടി അധ്യക്ഷൻ ശരദ്പവാർ. തർക്കത്തിൽ ഇടപെടാനില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള ശിവസേന വിഭാഗത്തിന് ചിഹ്നം നഷ്ടമായത് ഒരുമാറ്റവും വരുത്തില്ല. കാരണം, ആളുകൾ പുതിയ തെരഞ്ഞെടുപ്പ് ചിഹ്നം സ്വീകരിക്കും. വെള്ളിയാഴ്ച പറഞ്ഞ നിലപാടിൽ ഉറച്ചുനിൽക്കുന്നതായി ശരദ്പവാർ പുണെയിലെ ബാരാമതിയിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.