ശിവസേന തർക്കം: രേഖകൾ ആവശ്യപ്പെട്ട് സുപ്രീംകോടതി

ന്യൂഡൽഹി: മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡേയെയും ഒപ്പമുള്ള എം.എൽ.എമാരെയും അയോഗ്യരാക്കണമെന്ന ഉദ്ധവ് പക്ഷ ശിവസേനയുടെ ഹരജിയിൽ സ്പീക്കറുടെ ഓഫിസിൽനിന്ന് രേഖകൾ ആവശ്യപ്പെട്ട് സുപ്രീംകോടതി.

ഉദ്ധവ് പക്ഷം രേഖകളിൽ കൃത്രിമം കാട്ടിയെന്ന ഷിൻഡേ വിഭാഗത്തിന്റെ ആരോപണത്തെ തുടർന്നാണ് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ ജെ.ബി. പർദിവാല, മനോജ് മിശ്ര എന്നിവരടങ്ങുന്ന ബെഞ്ച് രേഖകൾ ഹാജരാക്കാൻ നിർദേശിച്ചത്.

ഏപ്രിൽ ഒന്നിനു മുമ്പ് ഷിൻഡേ പക്ഷത്തോട് മറുപടി സത്യവാങ്മൂലം സമർപ്പിക്കാനും സുപ്രീംകോടതി ആവശ്യപ്പെട്ടു. കേസ് തുടർവാദത്തിനായി ഏപ്രിൽ എട്ടിലേക്ക് മാറ്റി.

Tags:    
News Summary - Shiv Sena dispute: Supreme Court seeks documents

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.