ഷിംല കോർപറേഷൻ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയെ കെട്ടുകെട്ടിച്ച് കോൺഗ്രസ്, 34 വാർഡിൽ 24ലും ജയം

ചണ്ഡിഗഡ്: തകർപ്പൻ ജയത്തോടെ ഷിംല മുനിസിപ്പൽ കോർപറേഷൻ ബി.ജെ.പിയിൽനിന്ന് തിരിച്ചുപിടിച്ച് കോൺഗ്രസ്. ആകെയുള്ള 34 വാർഡിൽ 24 ലും മിന്നുന്ന ജയം സ്വന്തമാക്കിയാണ് കോൺഗ്രസ് തകർപ്പൻ തിരിച്ചുവരവ് നടത്തിയത്. ബി.ജെ.പി ഒമ്പതു വാർഡുകളിൽ ജയിച്ചപ്പോൾ സി.പി.എമ്മിന് ഒരിടത്ത് വിജയം കൈവരിക്കാനായി. ഏറെ കൊട്ടിഗ്ഘോഷിച്ച് സ്ഥാനാർഥികളെ നിർത്തിയ ആം ആദ്മി പാർട്ടിക്ക് ഒരു വാർഡിൽ പോലും ജയിക്കാനായില്ല.

2017ൽ ഷിംല കോർപറേഷൻ തെരഞ്ഞെടുപ്പിൽ 12 വാർഡിൽ മാത്രമാണ് കോൺഗ്രസിന് ജയിക്കാൻ കഴിഞ്ഞത്. ബി.ജെ.പി അന്ന് 17 വാർഡുകളിൽ വിജയം കണ്ടിരുന്നു. നാലു സ്വതന്ത്ര സ്ഥാനാർഥികൾ ജയിച്ച​പ്പോൾ ഒരു വാർഡിൽ സി.പി.എമ്മിനായിരുന്നു വിജയം. ചൊവ്വാഴ്ചയാണ് കോർപറേഷനിൽ തെരഞ്ഞെടുപ്പ് നടന്നത്.  

Tags:    
News Summary - Shimla Municipal Corporation election: Congress wrests civic body from BJP

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.