രാഹുലിന് രാഷ്ട്രീയ പക്വതയില്ല; കൂടുതല്‍ സമയം അനുവദിക്കൂ –ഷീല ദീക്ഷിത്

വാരാണസി: കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കെതിരെ വിവാദ പരാമര്‍ശവുമായി ഡല്‍ഹി മുന്‍ മുഖ്യമന്ത്രി ഷീല ദീക്ഷിത്. രാഹുലിന് രാഷ്ട്രീയ പക്വത കൈവന്നിട്ടില്ളെന്നും രാജ്യത്തെയും കോണ്‍ഗ്രസിനെയും മാറ്റത്തിലേക്ക് നയിക്കാന്‍ അദ്ദേഹത്തിന് കൂടുതല്‍ സമയം അനുവദിക്കണമെന്നും അവര്‍ പറഞ്ഞു. ടൈംസ് ഓഫ് ഇന്ത്യക്ക് അനുവദിച്ച അഭിമുഖത്തിലാണ് ഷീല ദീക്ഷിതിന്‍െറ പ്രസ്താവന. ഇതിനെ പരിഹസിച്ച് വി.എച്ച്.പി ഉള്‍പ്പെടെയുള്ള സംഘടനകള്‍ രംഗത്തത്തെി.

പല സംസ്ഥാനങ്ങളിലും കോണ്‍ഗ്രസ് പിന്നാക്കം പോയതിന് കാരണം രാഹുലിന്‍െറ കഴിവുകേടല്ളേ എന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അവര്‍. ‘രാഷ്ട്രീയത്തില്‍ രാഹുല്‍ പക്വതയുള്ളവനാണെന്ന് പറഞ്ഞുകൂട. അദ്ദേഹത്തിന്‍െറ പ്രായം അതിന് അനുവദിക്കുന്നുമില്ല. അദ്ദേഹം കേവലം നാല്‍പതുകളിലാണുള്ളത്. അതുകൊണ്ടുതന്നെ, ദയവായി അദ്ദേഹത്തിന് കുറച്ച് സമയം അനുവദിക്കുക.

പക്ഷേ, ഇങ്ങനെയൊക്കെ പറയുമ്പോഴും അരികുവത്കരിക്കപ്പെട്ടവര്‍ക്കാണ് വികസനം എന്ന് കോണ്‍ഗ്രസ് വിശ്വസിക്കുന്നു. രാജ്യത്തെ കര്‍ഷകര്‍ക്കുവേണ്ടി സംസാരിക്കുന്ന ഒരേഒരാള്‍ രാഹുലാണ്’ -അവര്‍ പറഞ്ഞു. പുതിയ സാഹചര്യത്തില്‍ രാഹുലിനെ പാര്‍ട്ടി അധ്യക്ഷസ്ഥാനത്തേക്ക് കൊണ്ടുവരണമെന്നും അതുവഴി അദ്ദേഹത്തിന് കൂടുതല്‍ സജീവമാകാന്‍ കഴിയുമെന്നും അവര്‍ അഭിപ്രായപ്പെട്ടു. യു.പിയില്‍ കോണ്‍ഗ്രസ്-എസ്.പി സഖ്യം യാഥാര്‍ഥ്യമാക്കുന്നതില്‍ പ്രിയങ്ക നിര്‍ണായക പങ്കുവഹിച്ചുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

‘രാഷ്ട്രീയ പക്വത’ പ്രസ്താവനയെ പരിഹസിച്ച് വി.എച്ച്.പി രംഗത്തത്തെി. ഗാന്ധിജി വിഭാവനം ചെയ്ത ‘കോണ്‍ഗ്രസ് മുക്ത’ ഭാരതത്തെ യാഥാര്‍ഥ്യമാക്കാനുള്ള പക്വത രാഹുലിനുണ്ടെന്ന് വി.എച്ച്.പി പ്രസ്താവനയില്‍ പറയുന്നു. സ്വാതന്ത്ര്യാനന്തരം, കോണ്‍ഗ്രസ് പിരിച്ചുവിടണമെന്ന് ഗാന്ധിജി പറഞ്ഞിരുന്നു. ആ പിരിച്ചുവിടല്‍ ഇപ്പോള്‍ രാഹുലിന്‍െറ നേതൃത്വത്തില്‍ നടക്കുകയാണ്. ആ അര്‍ഥത്തില്‍ രാഹുല്‍,  ഗാന്ധിയുടെ പ്രവൃത്തിയാണ് ചെയ്യുന്നതെന്നും വി.എച്ച്.പി പരിഹസിച്ചു. പക്വതയില്ലാത്തവര്‍ക്ക് പരീക്ഷണം നടത്താനുള്ളതല്ല യു.പിയെന്ന് ബി.ജെ.പി ദേശീയ പ്രസിഡന്‍റ് അമിത് ഷാ പ്രതികരിച്ചു.

 

Tags:    
News Summary - sheela deekshith

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.