Posted On
date_range Updated On
date_range ശത്രുഘൻ സിൻഹയുടെ ഭാര്യ പൂനം എസ്.പിയിൽ ചേർന്നു
ലഖ്നോ: നടനും രാഷ്ട്രീയക്കാരനുമായ ശത്രുഘൻ സിൻഹയുടെ ഭാര്യ പൂനം സിൻഹ സമാജ്വാദി പാർട്ടി (എസ്.പി)യിൽ ചേർന്നു . എസ്.പി നേതാവും അഖിലേഷ് യാദവിെൻറ ഭാര്യയുമായ ഡിംപിൾ യാദവിെൻറ സാന്നിധ്യത്തിലാണ് പാർട്ടി അംഗത്വം സ്വീകരിച്ചതെന്ന് എസ്.പിയുടെ ട്വിറ്റർ അക്കൗണ്ടിൽ പറഞ്ഞു.
പൂനം സിൻഹയെ ആഭ്യന്തര മന്ത്രിയും ബി.ജെ.പി നേതാവുമായ രാജ്നാഥ് സിങ്ങിനെതിരെ ലഖ്നോവിൽ മത്സരിപ്പിച്ചേക്കുമെന്ന് എസ്.പി ഉന്നത വൃത്തങ്ങൾ സൂചിപ്പിച്ചു. രാജ്നാഥ് സിങ് ലഖ്നോ മണ്ഡലത്തിൽ ചൊവ്വാഴ്ച പത്രിക നൽകിയിട്ടുണ്ട്. സ്ഥാനാർഥിത്വത്തെക്കുറിച്ച് ബുധനാഴ്ച പറയാമെന്ന് പൂനം വ്യക്തമാക്കി. മേയ് ആറിനാണ് ഇവിടെ വോട്ടെടുപ്പ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.