ശത്രുഘ്​നന്‍ സിന്‍ഹ കോണ്‍ഗ്രസില്‍ ചേര്‍ന്നേക്കും

ന്യൂഡൽഹി: ബി.ജെ.പി എം.പി ശത്രുഘ്​നന്‍ സിന്‍ഹ കോണ്‍ഗ്രസില്‍ ചേര്‍ന്നേക്കും. ബിജെപി നേതൃത്വവുമായി വിയോജിപ്പുകള ്‍ ഉണ്ടായിരുന്ന സിന്‍ഹക്ക് പാര്‍ട്ടി സീറ്റ് നിഷേധിച്ചിരുന്നു. കഴിഞ്ഞ തവണ പ്രതിനിധീകരിച്ച ബീഹാറിലെ പട്‌ന സാഹി ബ് മണ്ഡലത്തിൽ തന്നെ കോണ്‍ഗ്രസ് അദ്ദേഹത്തെ മത്സരിപ്പിക്കുമെന്നാണ് സൂചന.

കോണ്‍ഗ്രസ്-ആര്‍.ജെ.ഡി മഹാസഖ്യത്തിൻെറ പിന്തുണയോടെ പട്‌ന സാഹിബില്‍ സ്വതന്ത്രസ്ഥാനാര്‍ഥിയായി സിന്‍ഹ മത്സരിക്കുമെന്ന്​ സൂചനയുണ്ടായിരുന്നു ഇതിനിടെയാണ്​ കോൺഗ്രസിൽ ചേരുന്നതായി വാർത്തകൾ വരുന്നത്​.​ പട്​ന സാഹിബ്​ മണ്ഡലത്തില്‍ കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദാണ് ബി.ജെ.പി സ്ഥാനാര്‍ത്ഥി. ഈ മാസം അവസാനമാകും സിൻഹ കോണ്‍ഗ്രസില്‍ ചേരുക.


Tags:    
News Summary - shatrughan-sinha-joining-congress-india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.