ഡൽഹിയിലെ കലാപം എങ്ങനെയാണ്​ മലയാള ചാനലുകൾ ആളിക്കത്തിക്കുക ? വിലക്കിനെതിരെ ശശി തരൂർ

തിരുവനന്തപുരം: പ്രമുഖ മലയാളം വാർത്താ ചാനലുകളായ ഏഷ്യാനെറ്റ്​, മീഡിയ വൺ എന്നിവക്ക്​ കേന്ദ്ര വാർത്താ വിതരണ മന്ത ്രാലയം ഏർപ്പെടുത്തിയ വിലക്കിനെതിരെ പ്രമുഖർ രംഗ​ത്ത്​. ശശി തരൂർ എം.പി, മാധ്യമ പ്രവർത്തകൻ രാജ്​ദീപ്​ സർദേശായി എന ്നിവരാണ്​ നടപടിക്കെതിരെ ട്വിറ്ററിൽ പ്രതികരിച്ചത്​.

ഡൽഹിയിൽ നടന്ന സാമുദായിക കലാപം ആളിക്കത്തിക്കാൻ എങ്ങനെ യാണ്​ മലയാളം ചാനലുകൾക്കാവുക..? മറുവശത്ത്​ റിപബ്ലിക്​ ടി.വി, ടൈംസ്​ നൗ പോലുള്ള ചാനലുകൾ യാതൊരു ഭയാശങ്കകളുമില്ല ാതെ നിർലജ്ജം വാർത്തകൾ വളച്ചൊടിച്ച്​ നൽകുന്നു. സ്വതന്ത്ര ചാനലുകളായി പ്രവർത്തിക്കുന്ന ഏഷ്യാനെറ്റിനും മീഡിയവണിനും ഏർപ്പെടുത്തിയ നിരോധനം പിൻവലിക്കുക -ശശി തരൂർ ട്വിറ്ററിൽ കുറിച്ചു.

ഡൽഹി കലാപം റിപ്പോർട്ട്​ ചെയ്​തതിന്​ വാർത്താ വിതരണ മന്ത്രാലയം 48 മണിക്കൂറിനേക്ക്​ മലയാളം ചാനലുകളായ മീഡിയ വൺ, ഏഷ്യാനെറ്റ്​ എന്നിവയെ നിരോധിച്ചു. കേന്ദ്ര സർക്കാരി​​​​െൻറ മൗത്​പീസായി പ്രവർത്തിച്ച ചാനലുകൾക്കെതിരെ നടപടിയൊന്നുമില്ലേ...? രാജ്​ദീപ്​ സർദേശായി ട്വിറ്ററിലൂടെ ചോദിച്ചു. ഏതൊക്കെ ചാനലുകൾ നിരോധിക്കണം എന്നുള്ള തീരുമാനമെടുക്കാനുള്ള അധികാരം ഒരിക്കലും മന്ത്രാലയത്തിനോ ഉദ്യോഗസ്ഥർക്കോ നൽകരുത്​. അത്​ നിർബന്ധമായും ബ്രിട്ടനിലുള്ള OFCOM പോലുള്ള സ്വതന്ത്രരായ ഉദ്യോഗസ്​ഥർ മുഖേന സുതാര്യമായ നടപടിയിലൂ​ടെ മാത്രമായിരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

Tags:    
News Summary - shashi tharoor against channel ban-india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.