Posted On
date_range Updated On
date_range ശരദ് യാദവിന് ഭീഷണിക്കത്ത്
ന്യൂഡൽഹി: ബിഹാറിലെ ജനതാദൾ-യു വിമത നേതാവ് ശരദ് യാദവിന് ഭീഷണിക്കത്ത്. മഹാസഖ്യം വേര്പെടുത്തി ബി.ജെ.പിയുമായി സഖ്യത്തിലേര്പ്പെട്ട നിതീഷ് കുമാറിെൻറ തീരുമാനത്തിനെതിരെ നിലകൊണ്ടതിനെ തുടർന്നാണ് ഭീഷണിക്കത്ത് ലഭിച്ചത്. രാജ്യസഭാംഗങ്ങളുടെ വസതിയിലെ മേൽവിലാസത്തിൽ തപാലിലാണ് കത്ത് വന്നിരിക്കുന്നത്.
ബിഹാർ രാഷ്ട്രീയത്തിൽ ഇടപെടരുതെന്ന് താക്കീത് ചെയ്യുന്ന കത്തിൽ ‘ദേശവിരുദ്ധ കക്ഷികളുമായി’ കൂട്ടുകൂടുന്നതിനെതിരെ മുന്നറിയിപ്പും നൽകുന്നുണ്ട്.
കത്തിനെക്കുറിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയെത്ത അറിയിച്ചതായി യാദവിെൻറ ഒാഫിസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.