Posted On
date_range Updated On
date_range ഇസ്രായേൽ എംബസിയിലേക്കുള്ള എസ്.എഫ്.ഐ മാർച്ച് പൊലീസ് തടഞ്ഞു; സംഘർഷം
ന്യൂഡൽഹി: ഗസ്സയിലെ നരനായാട്ടിൽ പ്രതിഷേധിച്ച് ഡൽഹിയിലെ ഇസ്രായേൽ എംബസിയിലേക്ക് എസ്.എഫ്.ഐ നടത്തിയ മാർച്ചിനിടെ സംഘർഷം. എംബസിയിലേക്കുള്ള മാർച്ച് വഴിയിൽ തടഞ്ഞ പൊലീസ് പ്രതിഷേധിച്ച പ്രവർത്തകരെ കസ്റ്റഡിയിലെടുത്തു. ദേശീയ അധ്യക്ഷൻ വി.പി. സാനു ഉൾപ്പെടെ നേതാക്കൾ കസ്റ്റഡിയിലാണ്.
എസ്.എഫ്.ഐ പ്രതിഷേധത്തെ നേരിടാൻ വൻ പൊലീസ് സന്നാഹം തന്നെ ഒരുക്കിയിരുന്നു. നേരത്തെ പ്രതിഷേധത്തിന് അനുമതി തേടി എസ്.എഫ്.ഐ നേതൃത്വം പൊലീസിനെ സമീപിച്ചെങ്കിലും നിഷേധിക്കുകയായിരുന്നു. തുടർന്നാണ് തെരുവിലിറങ്ങാൻ എസ്.എഫ്.ഐ തീരുമാനിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.