Posted On
date_range Updated On
date_range ബംഗളൂരുവിൽ കാർ കെട്ടിടത്തിലിടിച്ച് ഏഴുമരണം; അമിത വേഗതയാണ് അപകട കാരണമെന്ന്
ബംഗളൂരു: കർണാടക ബംഗളൂരുവിൽ കാർ കെട്ടിടത്തിലിടിച്ച് ഏഴുമരണം. അമിത വേഗതയാണ് അപകട കാരണമെന്നാണ് വിവരം.
ചൊവ്വാഴ്ച വെളുപ്പിന് 2.30ഓടെയായിരുന്നു അപകടം. ബംഗളൂരുവിന്‍റെ തെക്കുകിഴക്കൻ ഭാഗമായ കോരമംഗല പ്രദേശത്താണ് സംഭവം.
അമിത വേഗതയിലെത്തിയ ഓഡി കാർ റോഡരികിലെ കെട്ടിടത്തിലേക്ക് ഇടിച്ചുകയറുകയായിരുന്നു. കാർ പൂർണമായും തകർന്നു. വാഹനത്തിലുണ്ടായിരുന്ന ആറുപേർ സംഭവ സ്ഥലത്തുവെച്ചുതന്നെ മരിച്ചു. ഒരാൾ ആശുപത്രിയിലെത്തിച്ചതിന് ശേഷമാണ് മരിച്ചത്.
മരിച്ചവരിൽ മൂന്ന് െപൺകുട്ടികളും ഉൾപ്പെടും. 20 വയസ് പ്രായമുള്ളവരാണ് വാഹനത്തിലുണ്ടായിരുന്നവരെല്ലാം. മരിച്ചവരിൽ ഹൊസൂരിലെ പ്രമുഖ രാഷ്ട്രീയ നേതാവിന്‍റെ മകനും ഉൾപ്പെടും. മരിച്ചവരുടെ കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.