Posted On
date_range Updated On
date_range അമിതവേഗതയിൽ വന്ന ഓട്ടോ ക്രെയിനിൽ ഇടിച്ച് ഏഴ് മരണം
പട്ന: അമിതവേഗതയിൽ വന്ന ഓട്ടോ ക്രെയിനുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഏഴ് പേർ മരിക്കുകയും ഒരാൾക്ക് പരിക്കേൽക്കുകയും ചെയ്തു. ബീഹാറിലെ പട്‌നയിലെ റംലഖൻ പാതയിലാണ് സംഭവം. പട്‌ന മെട്രോ പദ്ധതിയിൽ ഉൾപ്പെട്ടിരുന്ന ക്രെയിനിൽ നിയന്ത്രണം വിട്ട ഓട്ടോ ഇടിച്ചാണ് അപകടമുണ്ടായത്. മരിച്ച ഏഴുപേരിൽ ഒരു സ്ത്രീയും ഒരു കുട്ടിയും ഉൾപ്പെടുന്നു. നാല് പേർ സംഭവസ്ഥലത്തും മൂന്ന് പേർ പട്ന സെൻട്രൽ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയുമാണ് മരിച്ചത്. ഒരാൾ ആശുപത്രിയിൽ ചികിത്സയിലാണ്.
അപകടത്തിൻ്റെ സി.സി.ടി.വി ദൃശ്യങ്ങളിൽ അമിത വേഗത്തിൽ വന്ന ഓട്ടോ ക്രെയിനിൽ ഇടിച്ച് തെറിച്ച് പോകുന്നത് കാണാം. കൂട്ടിയിടിയുടെ ആഘാതത്തിൽ ഇരു വാഹനങ്ങൾക്കും സാരമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. അന്വേഷണം പുരോഗമിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.