Posted On
date_range Updated On
date_range മഹാരാഷ്ട്രയിൽ കെട്ടിടം തകർന്ന് ഏഴുപേർ മരിച്ചു; രക്ഷാപ്രവർത്തനം തുടരുന്നു
താനെ: താമസസമുച്ചയത്തിെൻറ സ്ലാബ് തകർന്ന് വീണ് ഏഴുപേർ മരിച്ചു. മാഹാരാഷ്ട്രയിലെ താനെ- ഉൽഹാസ് നഗറിൽ വെള്ളിയാഴ്ച രാത്രിയാണ് സംഭവം. മൂന്നോ നാലോ പേരെ കാണാതായതായി സംശയിക്കുന്നു.
ഉൽഹാസ് നഗറിലെ നെഹ്റു ചൗക് പ്രദേശത്തെ സായ് സിദ്ദി ബിൽഡിങ്ങിെൻറ അഞ്ചാം നിലയുടെ സ്ലാബാണ് തകർന്നതെന്ന് റീജ്യനൽ ഡിസാസ്റ്റർ മാനേജ്മെൻറ് സെൽ തലവൻ സന്തോഷ് കദാം പറഞ്ഞു. രക്ഷാപ്രവർത്തനം തുടരുകയാണ്. കെട്ടിടം തകരാനുണ്ടായ കാരണം അധികൃതർ അന്വേഷിക്കുന്നുണ്ട്.
'ഏഴുപേരുടെ മൃതദേഹം കണ്ടെത്തിയിട്ടുണ്ട്. ചിലർ കുടുങ്ങിക്കിടക്കുന്നതായി സംശയമുണ്ട്. രക്ഷാപ്രവർത്തനം തുടരുകയാണ്' -താനെ മുനിസിപൽ കോർപറേഷൻ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.