Posted On
date_range Updated On
date_range കശ്മീർ വിഘടനവാദി നേതാവിെൻറ മകൾക്ക് ഉന്നത വിജയം
ശ്രീനഗർ: കശ്മീരിലെ വിഘടനവാദി നേതാവിെൻറ മകൾക്ക് സി.ബി.എസ്.ഇ 12ാം ക്ലാസ് പരീക്ഷയിൽ ഉന്നത വിജയം. ജമ്മു കശ്മീർ ഡെമോക്രാറ്റിക് ഫ്രീഡം പാർട്ടി നേതാവ് ഷബീർ ഷായുടെ മകൾ സമ ഷബീറാണ് പിതാവ് ജയിലിൽ കഴിയുന്നതടക്കമുള്ള പ്രതികൂല സാഹചര്യങ്ങളുമായി പൊരുതി 97.8 ശതമാനം മാർക്ക് നേടിയത്. ശ്രീനഗറിലെ അത്വഞ്ചൻ ഡൽഹി പബ്ലിക് സ്കൂൾ വിദ്യാർഥിനിയാണ് സമ.
കശ്മീരിലെ തീവ്രവാദി ഗ്രൂപ്പുകൾക്ക് സാമ്പത്തികസഹായം എത്തിക്കുന്നതിൽ പങ്കുണ്ടെന്നാരോപിച്ച് എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് കഴിഞ്ഞ സെപ്റ്റംബറിൽ അറസ്റ്റ് ചെയ്ത ഷബീർ ഷാ ഇപ്പോൾ തിഹാർ ജയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.