സന്യാസ ജീവിതം ഉപേക്ഷിച്ച്​ ടിബറ്റൻ ലാമ വിവാഹിതനായി

ന്യൂഡൽഹി: ബാല്യകാല സുഹൃത്തിനെ വിവാഹം െചയ്യാൻ സന്യാസ ജീവിതം ഉപേക്ഷിച്ച് ടിബറ്റൻ ലാമ.  കർമപ ലാമയായി അവതരിച്ചതെന്ന് അവകാശപ്പെട്ട തയെ ദോർജെ(33) ആണ് ബുദ്ധമതത്തിലെ ഉന്നതസ്ഥാനം വിവാഹ ജീവിതത്തിനു വേണ്ടി ഉപേക്ഷിച്ചത്.മാർച്ച് 25ന് സ്വകാര്യ ചടങ്ങിൽ വച്ച് വിവാഹിതനായെന്ന് ദോർജെ പറയുന്നു.

വിവാഹം കഴിക്കാനുള്ള എ​െൻറ തീരുമാനം തന്‍റെ വംശത്തിനു കൂടെ ഗുണകരമാകുമെന്നാണ് കരുതുന്നത്. ഹൃദയംതൊട്ട വികാരമാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ദോർജെയുടെ ഭാര്യ 36കാരിയായ റിൻചെൻ യാങ്സോം ആണ്.  ഭൂട്ടാനിൽ ജനിച്ച യാങ്സോ ഇന്ത്യയിലും യൂറോപ്പിലുമായാണ് വിദ്യാഭ്യാസ കാലഘട്ടം പൂർത്തിയാക്കിയത്.

ഒന്നരവയസുള്ളപ്പോഴാണ് ദോർജെ സ്വയം കർമപ ലാമയാണെന്ന് അവകാശപ്പെട്ടത്.   ടിബറ്റൻ ബുദ്ധമതത്തിന്‍റെ നാലു പ്രധാന സ്കൂളുകളിലൊന്ന് ഭരിക്കുന്ന നേതാവാണ് കർമപ ലാമ. ടിബറ്റൻ സംസ്കാരമനുസരിച്ച് സന്യാസിമാർ കുട്ടിയെ കർമപ ലാമയുടെ അവതാരമായി കാണുകയായിരുന്നു. ദോർജെയുടെ ഇൗ സ്ഥാന ലബ്ധി ടിബറ്റൻ ബുദ്ധമതക്കാരിൽ പിളർപ്പുണ്ടാക്കിയിരുന്നു.

Tags:    
News Summary - Senior Tibetan Lama marries childhood friend in New Delhi, abandons monkhood

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.