Posted On
date_range Updated On
date_range തെലങ്കാനയിലെ കോൺഗ്രസ് നേതാവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി
ഹൈദരാബാദ്: തെലങ്കാനയിലെ മുതിർന്ന കോൺഗ്രസ് നേതാവ് രാമചന്ദ്ര റെഢ്ഢിയെ ബന്ധുവും ഡ്രൈവറും തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി. ബന്ധുവായ പ്രതാപ് റെഢ്ഢിയും അദ്ദേഹത്തിെൻറ ഡ്രൈവറും ചേർന്നാണ് കൃത്യം നടത്തിയത്. ഭൂമി സംബന്ധമായ തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. സംഭവത്തിന് ശേഷം പ്രതികൾ ഒളിവിൽ പോവുകയായിരുന്നു.
കൊല്ലപ്പെട്ട രാമചന്ദ്ര റെഢ്ഢിയും പ്രതാപ് റെഢ്ഢിയും ഷാദ്നഗർ എന്ന സ്ഥലത്തുവെച്ച് കാറിലിരുന്ന് ഭൂമി സംബന്ധമായ വിഷയം ചർച്ച ചെയ്യുകയും ഇത് പരസ്പരം വാക്കേറ്റത്തിലേക്ക് എത്തുകയുമായിരുന്നു.
തുടർന്ന് പ്രതാപ് റെഢ്ഢിയും ഡ്രൈവറും ചേർന്ന് രാമചന്ദ്ര റെഢ്ഢിയെ കൊത്തുരു എന്ന സ്ഥലത്തേക്ക് കൊണ്ടുപോയി കൊലപ്പെടുത്തിയ ശേഷം മൃതദേഹം അവിടെ ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.