രാജ്യദ്രോഹക്കേസ്; മുംബൈ പൊലീസിന് മുന്നിൽ ഹാജരാകാൻ സമയം അനുവദിക്കണമെന്ന് കങ്കണ

മുംബൈ: രാജ്യദ്രോഹക്കേസിൽ മുംബൈ പൊലീസിന് മുന്നിൽ ഹാജരാകാൻ സമയം അനുവദിക്കണമെന്നാവശ്യപ്പെട്ട് ബോളിവുഡ് താരം കങ്കണ റണാവത്. 26, 27 തിയതികളില്‍ ചോദ്യംചെയ്യലിന് ഹാജരാകണമെന്നാണ് ആവശ്യപ്പെട്ട് കങ്കണക്കും സഹോദരി രംഗോലിക്കും ബാന്ദ്ര പൊലീസ് സമന്‍സ് അയച്ചിരുന്നു.

ഹാജരാകാൻ സമയം ആവശ്യപ്പെട്ട് കങ്കണയുടെ അഭിഭാഷകൻ റിസ്വാൻ സിദ്ദീഖിയാണ് പൊലീസിന് മറുപടി നൽകിയത്. ഇരുവരും ഇളയ സഹോദരന്‍റെ വിവാഹത്തിന്‍റെ ഭാഗമായി ഹിമാചൽ പ്രദേശിലാണ് ഉള്ളതെന്ന് മറുപടിയിൽ പറയുന്നു. അതേസമയം, ഇക്കാര്യത്തിൽ പൊലീസ് മറുപടി നൽകിയിട്ടില്ല.

മുംബൈ മജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവ് പ്രകാരമാണ് ഇരുവര്‍ക്കുമെതിരെ ബാന്ദ്ര പൊലീസ് എഫ്.ഐ.ആര്‍ ഫയല്‍ ചെയ്തത്. മതത്തിന്‍റെയോ വംശത്തിന്‍റെയോ ഭാഷയുടെയോ ജനന സ്ഥലത്തിന്‍റെയോ പേരില്‍ സാമുദായിക സ്പര്‍ധയുണ്ടാക്കല്‍, മതവികാരം വ്രണപ്പെടുത്താനുള്ള ബോധപൂര്‍വമായ ശ്രമം എന്നീ വകുപ്പുകള്‍ ചുമത്തിയാണ് ഇരുവർക്കുമെതിരെ കേസെടുത്തിട്ടുള്ളത്.

കങ്കണ ബോളിവുഡിനെ അപകീര്‍ത്തിപ്പെടുത്തുന്നു, ട്വീറ്റുകളിലൂടെ സാമുദായിക സ്പര്‍ധയുണ്ടാക്കുന്നു എന്ന പരാതിയാണ് കോടതിയിലെത്തിയത്. ബോളിവുഡ് കാസ്റ്റിങ് ഡയറക്ടറും ഫിറ്റ്നെസ് ട്രെയ്നറുമായ മുനവർ അലി സെയ്ദാണ് പരാതിക്കാരൻ. കങ്കണയുടെ സഹോദരിയുടെ ട്വീറ്റുകളും മതസ്പർധ വളർത്തുന്നതായിരുന്നു എന്നും പരാതിയിൽ പറയുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.