??? ??????????? ???????? ??????????? ??????? ?????????? ?????????? ???? ???????????????????

രണ്ടാംഘട്ട തെരഞ്ഞെടുപ്പ്​; വോട്ടിങ്​ മെഷീനിൽ വ്യാപക തകരാറുകൾ

ന്യൂ​ഡ​ൽ​ഹി: ലോക്​സഭ തെരഞ്ഞെടുപ്പി​​ൻെറ രണ്ടാം ഘട്ടത്തിൽ 95 മണ്ഡലങ്ങളിലേക്കുള്ള പോളിങ്ങിനിടെ ഇലക്​ട്രോണ ിക്​ വോട്ടിങ്​ മെഷീനിൽ വ്യാപക തകരാറുകൾ. അസം, മഹാരാഷ്​ട്ര, തമിഴ്​നാട്​, കർണാടക എന്നിവിങ്ങളിൽ വോട്ടിങ്​ മെഷീനി ൽ തകരാറുകൾ റിപ്പോർട്ട്​ ചെയ്​തിട്ടുണ്ട്​. ഇലക്ട്രോണിക് വോട്ടിങ് മെഷീനില്‍ തകരാറുണ്ടെന്ന ആരോപണത്തെ തുടര്‍ ന്ന് തമിഴ്നാട്ടിലെ മധുരയിലെ ഏഴ് ബൂത്തുകളില്‍ പോളിങ് നിര്‍ത്തിവെച്ചു. കന്യാകുമാരിയില്‍ മൂന്ന് ബൂത്തുകളില്‍ പ ോളിങ് തുടങ്ങാന്‍ വൈകി. ജമ്മു-കശ്മീരിലെ ശ്രീനഗറിലും താഴ്വരയുടെ മറ്റു ഭാഗങ്ങളിലും മുൻകരുതലെന്ന നിലയിൽ മൊബൈൽ- ഇൻ റർനെറ്റ് സേവനങ്ങൾ റദ്ദാക്കി.


ഡി.എം.കെ പ്രസിഡൻറ് എം.കെ. സ്റ്റാലിൻ, കർണാടക മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമി, മണിപ്പൂർ മുഖ്യമന് ത്രി എൻ. ബിരേൻ സിങ്, കർണാടക ഉപമുഖ്യമന്ത്രി ജി പരമേശ്വര, നടൻ രജനികാന്ത്, എ.ആർ റഹ്മാൻ, പുതുച്ചേരി ലഫ്റ്റനന്റ് ഗവർണർ കിരൺ ബേദി, കമൽഹാസൻ, പുതുച്ചേരി മുഖ്യമന്ത്രി വി. നാരായണസ്വാമി, ബംഗളുരു സെൻട്രലിൽ മത്സരിക്കുന്ന സ്വതന്ത്ര സ്ഥാനാർഥി പ്രകാശ് രാജ്, പ്രതിരോധമന്ത്രി നിർമലാ സീതാരാമൻ, കോൺഗ്രസ് നേതാവ് സുശീൽ കുമാർ ഷിൻഡെ എന്നീ പ്രമുഖർ വോട്ട് രേഖപ്പെടുത്തി. രാവിലെ 9 മണി വരെയുള്ള പോളിങ് കണക്കുകൾ പ്രകാരം അസമിൽ റെക്കോർഡ് പോളിങ് ആണുള്ളത്. അഞ്ച് മണ്ഡലങ്ങളിലായി 9.51% പേർ ഇവിടെ വോട്ട് രേഖപ്പെടുത്തി.

മറ്റ് സംസ്ഥാനങ്ങളിലെ പോളിങ് നില

കർണാടക (14 സീറ്റുകൾ) 1.14 ശതമാനം,
മഹാരാഷ്ട്ര (10) -0.85%
മണിപ്പൂർ (1) -1.78 ശതമാനം,
ഒഡീഷ (5) -2.15 ശതമാനം,
തമിഴ് നാട് (38) -0.81 ശതമാനം,
ത്രിപുര (1) -0.00%,
യുപി (8) -3.99 ശതമാനം,
പശ്ചിമ ബംഗാൾ (3) -0.55%,
ഛത്തീസ്ഗഡ് (3) -7.75%


ആദായനികുതി റെയ്ഡുകളുടെ നിഴലിലാണ് തമിഴ്നാട്ടിലെ തെരഞ്ഞെടുപ്പ് നടക്കുന്നത്. റെയ്ഡുകളിൽ അടിസ്ഥാനമില്ലെന്നും ഭരണഘടനയും ജനാധിപത്യവും സംരക്ഷിക്കുന്നതിനാണ് ഈ തെരഞ്ഞെടുപ്പെന്നും ഡി.എം.കെ ലോക്സഭാ സ്ഥാനാർത്ഥി കനിമൊഴി വോട്ട് രേഖപ്പെടുത്തിയ േശഷം വ്യക്തമാക്കി. ജയലളിതയുടെ മരണം മുതൽ എ.ഐ.എ.ഡി.എം.കെ ബി.ജെ.പി.യുടെ നിയന്ത്രണത്തിലാണ്. പ്രതിപക്ഷത്തെ ലക്ഷ്യമാക്കിയുള്ള ആക്രമണമാണിത്. രാജ്യത്താകമാനം പ്രതിപക്ഷ നിരയിലുള്ളവരെ റെയ്ഡുകളാൽ ബുദ്ധിമുട്ടിക്കുന്നു. പ്രതിപക്ഷ പാർട്ടി അംഗങ്ങളെ മാത്രമാണ് റെയ്ഡുകളിൽ ലക്ഷ്യമിടുന്നതെന്നും കനിമൊഴി പറഞ്ഞു.

11 സം​സ്​​ഥാ​ന​ങ്ങ​ളി​ലും ഒരു കേന്ദ്രഭരണപ്രദേശത്തുമാണ്​ പോളിങ്​ ഉള്ളത്​. തമിഴ്​നാട്​ (38), ക​ർ​ണാ​ട​ക​യി​ൽ 14 സീ​റ്റി​ലും ഉ​ത്ത​ർ​പ്ര​ദേ​ശ്​ (എ​ട്ട്), മ​ഹാ​രാ​ഷ്​​ട്ര (10), അ​സം (അ​ഞ്ച്), ബി​ഹാ​ർ (അ​ഞ്ച്), ഒ​ഡി​ഷ (അ​ഞ്ച്), പ​ശ്ചി​മ​ബം​ഗാ​ൾ (മൂ​ന്ന്), ഛത്തി​സ്​​ഗ​ഢ്​​ (മൂ​ന്ന്​), ജ​മ്മു-​ക​ശ്​​മീ​ർ (ര​ണ്ട്), മ​ണി​പ്പൂ​ർ, പു​തു​ച്ചേ​രി സം​സ്​​ഥാ​ന​ങ്ങ​ളി​ൽ ഒ​ന്നു​വീ​തം സീ​റ്റു​ക​ളി​ലു​മാ​ണ്​ ഇന്ന്​ വോ​െ​ട്ട​ടു​പ്പ്​ ന​ട​ക്കു​ന്ന​ത്. ത​മി​ഴ്​​നാ​ട്ടി​ലെ ആകെയുള്ള 38 ലോക്​സഭാ സീ​റ്റി​ലും 18 നി​യ​മ​സ​ഭ സീ​റ്റി​ലും തെ​ര​ഞ്ഞെ​ടു​പ്പ്​ ന​ട​ക്കുന്നുണ്ട്​. വൻ തോതിൽ പണം പിടിച്ചെടുത്തതിനെ തുടർന്ന്​ വെല്ലൂരിലെ തെര​െഞ്ഞടുപ്പ്​ റദ്ദാക്കിയിരുന്നു.

നടൻ കമൽഹാസനും മകൾ ശ്രുതി ഹാസനും വോട്ട് രേഖപ്പെടുത്താനെത്തിയപ്പോൾ


നാല്​ കേന്ദ്ര മന്ത്രിമാരും മുൻ പ്രധാനമന്ത്രി എച്ച്​. ഡി ദേവഗൗഡയും ജനവിധി തേടുന്നത്​ ഇന്നാണ്​. ഹേ​മ​മാ​ലി​നി, എ. ​രാ​ജ, കാ​ർ​ത്തി ചി​ദം​ബ​രം അ​ട​ക്കം പ്ര​മു​ഖ​രു​ടെ നി​ര​ത​ന്നെ​യു​ണ്ട്​ ഇ​ന്ന്​ ജ​ന​വി​ധി തേ​ടു​ന്ന​വ​രി​ൽ. ര​ണ്ടാം​ഘ​ട്ട​ത്തി​ൽ 97 മ​ണ്ഡ​ല​ങ്ങ​ളി​ലേ​ക്കാ​ണ്​ തെ​ര​ഞ്ഞെ​ടു​പ്പ്​ നി​ശ്ച​യി​ച്ച​ത്. എ​ന്നാ​ൽ, വ​ൻ​തു​ക പി​ടി​ച്ചെ​ടു​ത്ത​തി​നെ തു​ട​ർ​ന്ന്​ വെ​ല്ലൂ​രി​ലെ തെ​ര​ഞ്ഞെ​ടു​പ്പ്​ മാ​റ്റി​വെ​ച്ചു. കൂ​ടാ​തെ, ക്ര​മ​സ​മാ​ധാ​ന പ്ര​ശ്​​ന​ത്തെ തു​ട​ർ​ന്ന്​ കി​ഴ​ക്ക​ൻ ത്രി​പു​ര​യി​ലെ വോ​​ട്ടെ​ടു​പ്പ്​ ഈ ​മാ​സം 23ലേ​ക്ക്​ മാ​റ്റി​യ​തോ​ടെ​ മ​ണ്ഡ​ല​ങ്ങ​ളു​ടെ എ​ണ്ണം 95 ആ​യി.

ര​ണ്ടാം​​ഘ​ട്ടത്തിൽ 427 കോടിപതികളാണ്​ ജനവിധി തേടുന്നത്​​. ശതമാനക്കണക്കെടുത്താൽ 27 ശതമാനം പേർ. 11 ശതമാനം പേരും അഞ്ചുകോടിക്കു മുകളിൽ പ്രഖ്യാപിത ആസ്​തിയുള്ളവരാണ്​. അതേസമയം, 41 ശതമാനംപേർ 10 ലക്ഷത്തിൽ ചുവടെ ആസ്​തിയുള്ളവരാണ്​. തമിഴ്​നാട്ടിലെ കന്യാകുമാരിയിൽനിന്ന്​ കോൺഗ്രസ്​ ടിക്കറ്റിൽ മത്സരിക്കുന്ന എച്ച്​. വസന്തകുമാറാണ്​ സ്​ഥാനാർഥികളിലെ ധനാഢ്യൻ. 417 കോടിയാണ്​ ഇദ്ദേഹത്തി​​​​​​​​​െൻറ ആസ്​തി.

Tags:    
News Summary - Second Phase Polling Started - India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.