ബംഗാളിൽ വീണ്ടും തൂങ്ങിമരണം;  പാർട്ടി പ്രവർത്തകനെന്ന് ബി.ജെ.പി  

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ ദബ ഗ്രാമത്തിലെ ഇലക്ട്രിക് ടവറിൽ യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. 30കാരനായ ദുലാൽ കുമാറാണ്​ മരിച്ചത്​. ഇദ്ദേഹം പാർട്ടി പ്രവർത്തകനാണെന്ന്​ ബി.ജെ.പി അവകാശ​െപ്പട്ടു. ​ ബംഗാളിലെ പുരുലിയയിൽ ബി.ജെ.പി പ്രവർത്തകനായ 20കാരൻ മരത്തിൽ തൂങ്ങിമരിച്ച സംഭവം നടന്ന്​​ ദിവസങ്ങൾക്കുള്ളിലാണ്​ വീണ്ടും ഒരു പ്രവർത്തകൻ കൂടി മരിക്കുന്നത്​. സംഭവത്തിൽ മുഖ്യമന്ത്രി മമതാ ബാനർജി അന്വേഷണം പ്രഖ്യാപിച്ചു. ക്രൈം ഇൻവെസ്​റ്റിഗേഷൻ വിഭാഗ​ത്തിനാണ്​ അന്വേഷണ ചുമതല. 

കഴിഞ്ഞ ദിവസം രാത്രി എ​േട്ടാടെയാണ്​ ദുലാലിനെ കാണാതായത്. ബൈക്കുമായി പുറത്തിറങ്ങിയ ദുലാൽ മടങ്ങിവരാത്തതിനെ തുടർന്ന്​ വീട്ടുകാർ തിരച്ചിൽ ആരംഭിച്ചിരുന്നു. ഇന്ന്​ പുലർച്ചെയാണ്​ ടവറിൽ തൂങ്ങിമരിച്ച നിലയിൽ ദുലാലിനെ ക​െണ്ടെത്തിയത്​. 

കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ദുലാൽ സജീവ പ്രവർത്തകനായിരുന്നു എന്ന് ബി.ജെ.പി അവകാശപ്പെട്ടു. മൃതദേഹം താഴെയിറക്കുന്നതിൽ നിന്ന്  പാർട്ടി അനുകൂലികൾ പൊലീസിനെ തടഞ്ഞു.  പ്രവർത്തകർ ബൽറംപൂർ-ബഗ്മുണ്ടി റോഡ്  ഉപരോധിച്ചു. എന്നാൽ ദുലാൽ കുമാർ  ബി.ജെ.പി പ്രവർത്തകനാണെന്ന അവകാശവാദം തൃണമൂൽ കോൺഗ്രസ് തള്ളി. 

പശ്ചിമബംഗാളിൽ കാട്ടുനിയമമാണെന്നും സി.ബി.ഐ അന്വേഷണത്തിന്  മാത്രമെ എന്തെങ്കിലും ചെയ്യാൻ സാധിക്കുവെന്നും ബി.ജെ.പി നേതാവ്​ രാഹുൽ സിൻഹ പറഞ്ഞു.കഴിഞ്ഞ് ആഴ്ച ബാലരംപൂർ ബ്ലോക്കിൽ  വീടിനു സമീപത്തുള്ള മരത്തിൽ ത്രിലോചൻ മഹാതോ എന്ന 20 വയസ്സുകാരൻ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. "18 വയസ്സ് മുതൽ  ബി .ജെ.പി രാഷ്ട്രീയം നടത്തുന്നതിനാണ് ഇത്. വോട്ടുചെയ്ത ശേഷം നിങ്ങളെ കൊല്ലാൻ തീരുമാനിച്ചതാണ്. ഇന്ന്‌  നിങ്ങൾ മരിച്ചു."  -എന്നെഴുതിയ കുറിപ്പ് മൃതുദേഹത്തി​​​െൻറ അരികിൽ നിന്ന് ലഭിച്ചിരുന്നു.
 
"ഞങ്ങളുടെ യുവാക്കൾ  ക്രൂരമായ കൊല്ലപെട്ടത്   ആഴത്തിൽ മുറിവേൽപ്പിക്കുന്നു. സംരക്ഷിക്കേണ്ട യുവജീവനെയാണ് ഭരണകൂടം  ക്രൂരമായി ഇല്ലാതാക്കിയത്. അവന്റെ  പ്രത്യയശാസ്ത്രം സംസ്ഥാന സ്പോൺസേർഡ് ഗുണ്ടകളുടേതിൽ നിന്നും വ്യത്യസ്തമായതുകൊണ്ടാണ്  അവനെ മരത്തിൽ കെട്ടി തൂക്കിയത്" എന്ന് ബി.ജെ.പി അധ്യക്ഷൻ അമിത് ഷാ ട്വീറ്റ് ചെയ്തിരുന്നു. എന്നാൽ  ബി.ജെ.പികകത്തുള്ള കലാപം മൂലമാണ് ത്രിലോചൻ കൊല്ലപ്പെട്ടതെന്നാണ്​ തൃണമൂലി​​​െൻറ ആരോപണം. 

Tags:    
News Summary - Second Man Found Hanging In Bengal's Purulia - India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.