ഡൽഹിയിൽ ഐ.എസ് ഭീകരർക്കായി തിരച്ചിൽ; മൂന്നുലക്ഷം രൂപ പ്രതിഫലം പ്രഖ്യാപിച്ച് എൻ.ഐ.എ

ന്യൂഡൽഹി: ഐ.എസ് ഭീകരർ ഡൽഹിയിൽ തമ്പടിച്ചിരിക്കുന്നതായി ഭീകരവിരുദ്ധ ഏജൻസി. ഇവർക്കായി വ്യാപക തിരച്ചിൽ നടക്കുകയാണ്. ഇവരെ കുറിച്ച് വിവരം നൽകുന്നവർക്ക് മൂന്നുലക്ഷം രൂപ പ്രതിഫലം പ്രഖ്യാപിച്ചിട്ടുണ്ട്.

മുഹമ്മദ് ഷാനവാസ് സഫിയുസ്സാമ അലാം എന്ന അബ്ദുല്ല, റിസ്‍വാൻ അബ്ദുൽ ഹാജി അലി, അബ്ദുല്ല ഫയാസ് ശൈഖ് എന്നിവരെ ലക്ഷ്യമിട്ടാണ് എൻ.ഐ.യുടെ തിരച്ചിൽ. ഇവർക്കായി മധ്യഡൽഹിയിൽ എൻ.ഐ.എയും പുനെ പൊലീസും തിരച്ചിൽ നടത്തിയിരുന്നുവെങ്കിലും തെളിവുകൾ കണ്ടെത്താനായില്ല.

Tags:    
News Summary - Search for ISIS terrorists in delhi, anti terror agency announces ₹ 3 lakh reward

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.