സന്ദേശ്ഖലിയിലേക്ക് പോയ വൃന്ദ കാരാട്ടിനെ പൊലീസ് തടഞ്ഞു

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ സംഘർഷം പുകയുന്ന സന്ദേശ്ഖലിയിലേക്കു പോയ മുതിർന്ന സി.പി.എം നേതാവ് വൃന്ദ കാരാട്ടിനെ പൊലീസ് തടഞ്ഞു. വൃന്ദ അവിടെയെത്തുന്നത് സമാധാനത്തിനെ ബാധിക്കുമെന്നാണ് ധമഖാലി ഫെറി ഘട്ടിൽ അവരെ തടഞ്ഞ പൊലീസ് പറഞ്ഞത്.

അതിനിടെ, പശ്ചിമ ബംഗാൾ പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരിക്ക് സന്ദേശ്ഖലി സന്ദർശിക്കാൻ കൽക്കത്ത ഹൈകോടതി അനുമതി നൽകി.

ഇത്രയുമായിട്ടും അവിടത്തെ സംഭവങ്ങളിലെ പ്രധാന പ്രതിയെന്ന് കരുതുന്ന ഷാജഹാൻ ഷെയ്ഖിനെ സംസ്ഥാന പൊലീസ് അറസ്റ്റു ചെയ്തില്ലെന്നത് ആശ്ചര്യകരമാണെന്ന് കോടതി അഭിപ്രായപ്പെട്ടു.

Tags:    
News Summary - Sandeshkhali: Police stopped Brinda Karat

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.