സമീർ വാങ്കഡെക്ക് മുംബൈയിൽ നാലു ഫ്ലാറ്റ്; നിരവധി വിദേശ യാത്രകൾ -ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തൽ

ന്യൂഡൽഹി: എൻ.സി.ബിയുടെ മുൻ മുംബൈ സോൺ മേധാവിയായിരുന്ന സമീർ വാങ്കഡെയെക്കുറിച്ച് ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകൾ. റിയ ചക്രവർത്തി, ആര്യൻ ഖാൻ എന്നിവരുൾപ്പെടെ നിരവധി ഉന്നതരുമായി ബന്ധപ്പെട്ട കേസുകൾക്ക് മേൽനോട്ടം വഹിച്ച വാങ്കഡെ കണക്കിൽപെടാത്ത സ്വത്ത് സമ്പാദിച്ചതായും കുടുംബവുമായി നിരവധി തവണ വിദേശ ‍യാത്രകൾ നടത്തിയതായും എൻ.സി.ബിയുടെ വിജിലൻസ് റിപ്പോർട്ടിൽ പറയുന്നു.

ആര്യൻ ഖാനെ മയക്കുമരുന്ന് കേസിൽ കുടുക്കാതിരിക്കാൻ ഷാരൂഖ് ഖാനോട് 25 കോടി രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്ന കേസിൽ വാങ്കഡെയ്‌ക്കെതിരെ സി.ബി.ഐ അന്വേഷണം നടക്കുന്നതിനിടെയാണ് വിജിലൻസ് റിപ്പോർട്ട്. വാങ്കഡെക്ക് മുംബൈയിൽ നാലു ഫ്ളാറ്റുകളും വഷീമിൽ 41,688 ഏക്കർ ഭൂമിയും ഉള്ളതായി റിപ്പോർട്ടിൽ പറയുന്നു. 2.45 കോടി വിലമതിക്കുന്ന അഞ്ചാമത്തെ ഫ്ലാറ്റിന് വാങ്കഡെ 2.45 കോടി രൂപ ചെലവഴിച്ചതായും വങ്കഡെ സമ്മതിച്ചതായി അന്വേഷണസംഘം അറിയിച്ചു. എന്നാൽ 1.25 കോടി രൂപയാണ് വാങ്കഡെ ഇതിന് മുടക്കിയത്. എന്നാൽ ഈ വരുമാനത്തിന്‍റെ ഉറവിടം ബോധ്യപ്പെടുത്താൻ വാങ്കഡെക്ക് കഴിഞ്ഞിട്ടില്ല.

2017-നും 2021-നും ഇടയിൽ ആറ് സ്വകാര്യ വിദേശ യാത്രകൾ നടത്തി. യു.കെ, അയർലൻഡ്, പോർച്ചുഗൽ, ദക്ഷിണാഫ്രിക്ക, മാലിദ്വീപ് എന്നീ രാജ്യങ്ങളിലേക്കുള്ള ട്രിപ്പിന് സാധാരണ ചെലവാകുന്നതിനുവം വളരെ കുറഞ്ഞ തുകയാണ് വാങ്കഡെ സമർപ്പിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം വാങ്ക്ഡെയെ സി.ബി.ഐ ചോദ്യം ചെയിതതിന് പിന്നാലെയാണ് വെളിപ്പെടുത്തൽ.

Tags:    
News Summary - Sameer Wankhede owns 4 flats in Mumbai, made 6 foreign trips in 5 years

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.