Posted On
date_range Updated On
date_range സമാജ്വാദി പാർട്ടി യു.പിയെ ഏറെ കാലം കൊള്ളയടിച്ചു -ബി.ജെ.പി അധ്യക്ഷൻ
ഷാജൻപൂർ: സമാജ്വാദി പാർട്ടി ഉത്തർപ്രദേശിനെ ഏറെ കാലം കൊള്ളയടിച്ചതായി യു.പി ബി.ജെ.പി അധ്യക്ഷൻ സ്വതന്ത്രദേവ് സിങ്.
‘‘നിങ്ങൾ സമാജ്വാദി പാർട്ടിയുടെ ഭരണം കണ്ടതാണ്. ഒരു കുടുംബം സംസ്ഥാനത്തെ മുഴുവനായി ഒരുപാട് കാലം കൊള്ളയടിക്കുകയായിരുന്നു. വർഷങ്ങൾ കഴിഞ്ഞപ്പോൾ ജനം അവരെ തുരത്തി. അവർ ചെയ്തത് തെമ്മാടിത്തം മാത്രമല്ല, കവർച്ച കൂടിയാണ്. യോഗി ആദിത്യനാഥ് സർക്കാറിെൻറ കീഴിലാണ് സംസ്ഥാനത്ത് ഐശ്വര്യം വന്നത്.’’ - സ്വതന്ത്രദേവ് സിങ് പറഞ്ഞു.
സമാജ്വാദി പാർട്ടി ഭരണത്തെ താഴെയിറക്കി 2017ലാണ് യു.പിയിൽ യോഗി ആദിത്യ നാഥിെൻറ നേതൃത്വത്തിലുള്ള ബി.ജെ.പി സർക്കാർ അധികാരത്തിലേറിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.