സചിൻ ​പൈലറ്റിനെ രാജസ്​ഥാൻ ഉപമുഖ്യമന്ത്രി സ്​ഥാനത്തുനിന്ന്​ മാറ്റി

ജയ്​പൂർ: രാജസ്​ഥാൻ ഉപമുഖ്യമന്ത്രി സ്​ഥാനത്തുനിന്ന്​ സചിൻ പൈലറ്റിനെ മാറ്റി. സചിൻ പൈലറ്റിനെ പിന്തുണച്ച രണ്ട്​ മന്ത്രിമാരെയും പുറത്താക്കി. വിശ്വേന്ദ്രസിങ്​, രമേഷ്​ മീണ എന്നിവരെയാണ്​ മന്ത്രിസ്​ഥാനത്തുനിന്ന്​ നീക്കിയത്​.

സചിനെ പി.സി.സി അധ്യക്ഷ സ്​ഥാനത്തുനിന്നും നീക്കിയിട്ടുണ്ട്​. ഗോവിന്ദ്​ സിങ്​ ഡോടാസറയാണ്​ പുതിയ പി.സി.സി അധ്യക്ഷൻ. ഇന്ന്​ വിളിച്ചുചേർത്ത നിയമസഭ കക്ഷി യോഗത്തിൽ സചിൻ പൈലറ്റ്​ പ​െങ്കടുത്തിരുന്നില്ല. വിശ്വസ്​തരായ 17 പേരും സചിനൊപ്പം പ​​ങ്കെടുത്തിരുന്നില്ല. 

ദിവസങ്ങൾ നീണ്ട രാഷ്​ട്രീയ അനിശ്ചിതത്വത്തിൽ രാജസ്​ഥാൻ മുഖ്യമന്ത്രി അശോക്​ ഗെഹ്​ലോട്ട്​​ മേൽക്കൈ ഉറപ്പിച്ചു. ജയ്​പൂരിൽ നടന്ന നിയമസഭ കക്ഷി യോഗത്തിൽ കോൺഗ്രസ്​ എം.എൽ.എമാരുടെ പിന്തുണ ഗെഹ​്​ലോട്ട്​ നേടി. സചിനെ പാർട്ടിയിൽനിന്ന്​ പുറത്താക്കണമെന്ന്​ എം.എൽ.എമാർ ഒന്നടങ്കം ആവശ്യ​െപ്പട്ടതായാണ്​ വിവരം. ഇതോടെ രാജസ്​ഥാൻ മന്ത്രിസഭ നിലനിർത്താൻ ഗെഹ്​ലോട്ടിന്​ കഴിഞ്ഞു. 

രാ​ഹു​ല്‍ ഗാ​ന്ധി​യും എ.​ഐ.​സി.​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി പ്രി​യ​ങ്ക ഗാ​ന്ധി​യും നി​ര​വ​ധി ത​വ​ണ സ​ചി​ന്‍ പൈ​ല​റ്റു​മാ​യി ഫോ​ണി​ല്‍ സം​സാ​രി​ച്ചിരുന്നു. എ​ന്നാ​ൽ, സ​ചി​ൻ പൈ​ല​റ്റ്​ വ​ഴ​ങ്ങി​യിരുന്നില്ല. 

അ​തി​നി​ടെ, അ​ശോ​ക്​ ​ഗെ​ഹ്​​ലോ​ട്ടി​െ​ന പി​ന്തു​ണ​ച്ച്​ കോ​ൺ​ഗ്ര​സ്​ ​പ്ര​മേ​യം പാ​സാ​ക്കി. ജ​നാ​ധി​പ​ത്യ​ത്തെ ത​ക​ര്‍ക്കാ​നു​ള്ള ബി.​ജെ.​പി​യു​ടെ ശ്ര​മം രാ​ജ​സ്ഥാ​നി​ലെ എ​ട്ടു കോ​ടി ജ​ന​ങ്ങ​ളെ അ​പ​മാ​നി​ക്ക​ലാ​ണെ​ന്നും അ​ത് അ​വ​ര്‍ അം​ഗീ​ക​രി​ക്കി​ല്ലെ​ന്നും പ്ര​മേ​യ​ത്തി​ല്‍ പ​റ​യു​ന്നു. കോ​ൺ​ഗ്ര​സ്​ സ​ർ​ക്കാ​റി​നെ​യും പാ​ർ​ട്ടി​യെ​യ​ും ദു​ർ​ബ​ല​മാ​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​വ​ർ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി​യു​ണ്ടാ​വു​മെ​ന്ന്​ സ​ചി​ൻ ​ൈപ​ല​റ്റി​​​​​​െൻറ പേ​രെ​ടു​ത്തു​​പ​റ​യാ​തെ ​പ്ര​മേ​യം മു​ന്ന​റി​യി​പ്പ്​ ന​ൽ​കിയിരുന്നു​. 

LATEST VIDEO

Full View
Tags:    
News Summary - Sachin Pilot dropped as deputy CM -India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.