ചെന്നൈ: വോെട്ടടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, സംഘ്പരിവാർ സംഘടനകൾ ആവ നാഴിയിലെ അവസാനത്തെ അസ്ത്രവുമായി രംഗത്തിറങ്ങി. ശബരിമലവിഷയം ആളിക്കത്തിച്ച് വേ ാട്ടുറപ്പിക്കുന്ന രീതിയാണ് ഇപ്പോൾ നടക്കുന്നത്.
‘ഞങ്ങൾ അയ്യപ്പഭക്തർ. കമ്യൂണിസ ്റ്റ് കക്ഷികൾ ഉൾപ്പെട്ട ഡി.എം.കെ മുന്നണി വോട്ടുചോദിച്ച് വരരുത്’ (എങ്കൾ വീട്ടിൽ അനൈവരും അയ്യപ്പനൈ കുമ്പിടുവാർകൾ. എനവേ കമ്യൂണിസ്റ്റ്, തിമുക കൂട്ടണി കച്ചികൾ ഒാട്ട് കേട്ട് വരവേണ്ടാം)എന്ന് തമിഴിൽ എഴുതിയ ബോർഡുകളും പോസ്റ്ററുകളുമാണ് വീട്ടുപടിക്കൽ പതിക്കുന്നത്. അയ്യപ്പെൻറ പടവും ഇതിലുണ്ട്.
ബി.ജെ.പി സ്ഥാനാർഥികൾ മത്സരിക്കുന്ന മണ്ഡലങ്ങളിലാണിത് വ്യാപകമായി അരങ്ങേറുന്നത്. വിരുതുനഗർ, തിരുപ്പൂർ തുടങ്ങിയ മറ്റു ലോക്സഭ മണ്ഡലങ്ങളിലും ഇത്തരം പ്രചാരണം നടക്കുന്നുണ്ട്. അതാതിടങ്ങളിലെ ചില അയ്യപ്പസേവാ സംഘടനകളുടെ സഹകരണത്തോടെയാണ് സംഘ്പരിവാർ പ്രവർത്തകർ ഇതിന് നേതൃത്വം നൽകുന്നത്.
യുവതിപ്രവേശന വിഷയത്തിൽ സുപ്രീംകോടതിവിധിയുടെ പേരിൽ കേരളത്തിലെ പിണറായി സർക്കാർ കർശന നിലപാട് സ്വീകരിച്ചതിൽ പ്രതിഷേധിച്ചാണിതെന്ന് സംഘ്പരിവാർ സംഘടനകൾ പറഞ്ഞു. കേരളത്തിൽ ‘ശബരിമല’ തെരഞ്ഞെടുപ്പ് പ്രചാരണ വിഷയമാക്കരുതെന്ന് നിലപാട് സ്വീകരിച്ച തെരഞ്ഞെടുപ്പ് കമീഷൻ പേക്ഷ, തമിഴ്നാട്ടിൽ മൗനംപാലിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.