ചെന്നൈ: തമിഴ് വേരുകളുള്ള മുൻ വിദേശ സെക്രട്ടറി എസ്. ജയ്ശങ്കറിെൻറ കേന്ദ്രമന്ത്രിസ ഭ പ്രവേശനം അപ്രതീക്ഷിതമായിരുന്നു. വിദേശ നയതന്ത്ര മേഖലയിൽ അദ്ദേഹത്തിെൻറ മൂന്നു പ തിറ്റാണ്ടുകാലത്തെ പരിചയസമ്പത്ത് ഉപയോഗപ്പെടുത്താനാണ് ഇതിലൂടെ ലക്ഷ്യമിടുന് നത്. അമേരിക്ക, ചൈന, സിംഗപ്പൂർ, ചെക് റിപ്പബ്ലിക് രാജ്യങ്ങളിൽ ഇന്ത്യയുടെ നയതന്ത്ര പ്രതിനിധിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.
2015 മുതൽ 2018 വരെയാണ് വിദേശകാര്യ സെക്രട്ടറിയായത്. ഇന്ത്യ-യു.എസ് സിവിലിയൻ ആണവ കരാർ രൂപപ്പെടുത്തുന്നതിൽ നിർണായക പങ്കുവഹിച്ചു. 2019ൽ രാജ്യം പത്മശ്രീ ബഹുമതി നൽകി ആദരിച്ചു. ഇന്ത്യൻ നയതന്ത്രവിദഗ്ധനായ കെ. സുബ്രമണ്യം-സുലോചന ദമ്പതികളുടെ മകനായ ജയ്ശങ്കർ 1977ലാണ് െഎ.എഫ്.എസിൽ ചേർന്നത്. തമിഴ്നാട്ടിലെ തിരുച്ചിറപള്ളിയിലായിരുന്നു ജനനം.
ചരിത്രകാരനായ സജ്ഞയ് സുബ്രമണ്യം, മുൻ കേന്ദ്ര ഗ്രാമവികസന സെക്രട്ടറി എസ്. വിജയകുമാർ എന്നിവർ സഹോദരൻമാരാണ്. ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ നടത്തിയ ചൈന സന്ദർശനത്തിനിടെയാണ് മോദി ജയ്ശങ്കറിനെ ആദ്യമായി പരിചയപ്പെടുന്നത്. ഡൽഹി സെൻറ് സ്റ്റീഫൻസ് കോളജിൽ നിന്നാണ് ഇദ്ദേഹം ബിരുദമെടുത്തത്. ജവഹർലാൽ നെഹ്റു സർവകലാശാലയിൽനിന്ന് പൊളിറ്റിക്കൽ സയൻസിൽ എം.എ, എം.ഫിൽ, പി.എച്ച്ഡി നേടി. റഷ്യൻ, ജപ്പാനീസ്, ഹംഗേറിയൻ ഭാഷകൾ കൈകാര്യം ചെയ്യും. ജയ്ശങ്കറിന് ഭാര്യയും മൂന്നു മക്കളുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.