എച്ച്​.ഡി.എഫ്​.സി ബാങ്കിൽ 150 കോടിയുടെ നിക്ഷേപം; എൻഫോഴ്​സ്​മെൻറ്​ പരിശോധന

ന്യൂഡൽഹി: എച്ച്​.ഡി.എഫ്​.സി ബാങ്കി​െൻറ ഡൽഹിയിലെ കരോൾ ബാഗ്​ ബ്രാഞ്ചിൽ  നിക്ഷേപിച്ച 150 ​​കോടി കള്ളപണമാണെന്ന സംശയത്തെ തുടർന്ന്​ എൻഫോഴ്​സ്​മെൻറ്​ ഡയറക്​ടറേറ്റ്​ പരിശോധിക്കുന്നു. ബാങ്കിലെ ആറ്​ അക്കൗണ്ടുകളിലാണ്​ ഇത്രയും തുക നിക്ഷേപിക്കപ്പെട്ടത്​. പല അക്കൗണ്ടുകളലും 30 കോടി രൂപ വരെ ഇത്തരത്തിൽ നിക്ഷേപിക്കപ്പെട്ടിട്ടുണ്ട്​​. നവംബർ 8 മുതൽ 25 വരെയുള്ള കാലയളവിലാണ്​ ഇത്രയും തുക നിക്ഷേപിക്കപ്പെട്ടിരിക്കുന്നു എന്നതാണ്​ എൻഫോഴ്​സ്​മെൻറ്​ ഡയറക്​ടറേറ്റിനെ സംശയത്തിലാക്കിയത്​.

ഇതിൽ പല അക്കൗണ്ടുകളും വ്യാജ വിലാസങ്ങളുപയോഗിച്ച്​ ഹവാല ഡീലർമാർ ആരംഭിച്ച അക്കൗണ്ടുകളാണോ എന്നതാണ്​ പ്രധാനമായും എൻഫോഴ്​സ്​മെൻറ്​ ഡയറക്​ടറേറ്റ്​ പരിശോധിക്കുന്നത്​. എച്ച്​.ഡി.എഫ്​.സി ബാങ്കി​െൻറ അക്കൗണ്ടുകളിൽ പണം എത്തുന്നതിന്​ മുമ്പ്​ മറ്റ്​ അക്കൗണ്ടുകളിൽ ഇൗ പണം നിക്ഷേപിക്കപ്പെട്ടിട്ടുണ്ട്​. പല അക്കൗണ്ടുകളിൽ നിന്നും ട്രാൻസഫർ ചെയ്​തതിന്​ ​ശേഷമാണ്​ ഇപ്പോഴുള്ള അക്കൗണ്ടുകളിലേക്ക്​ പണമെത്തിയിട്ടുള്ളത്​ ഇതും എൻഫോഴ്​സ്​മെൻറ്​ ഡയറക്​ടറേറ്റ്​ പരിശോധിക്കു​​ന്ന​ുണ്ടൊണ്​ സൂചന.

എന്നാൽ എൻഫോഴ്​സ്​മെൻറ്​ ഡയക്​ടറേറ്റി​െൻറ സാധാരണയുള്ള പരിശോധനയുടെ ഭാഗമായാണ്​ ബാങ്കിലും പരിശോധന നടത്തിയിട്ടുള്ളതെന്നാണ്​ ബാങ്ക്​ അധികൃതർ നൽകുന്ന വിശദീകരണം. എന്നാൽ ബാങ്കിലെ  അക്കൗണ്ടുകളെ കുറിച്ച്​ എൻഫോഴ്​സ്​മെൻറ്​ ഡയറക്​ടറേറ്റ്​ വിശദമായ അന്വേഷണം ആരംഭിച്ചതായാണ്​ വിവരം. ​

സമാനമായ സംഭവം ആക്​സിസ്​ ബാങ്കി​െൻറ ന്യൂഡൽഹിയിലെ കശ്​മീരി ​േഗറ്റ്​ ശാഖയിലുമുണ്ടായി. അവിടെ കള്ളപണം നിക്ഷേപിച്ച കേസിൽ ബാങ്ക്​ മാനേജരെ അറസ്​റ്റ്​​ ചെയ്യുകയും ചെയ്​തിരുന്നു. നോട്ട്​ പിൻവലിക്കൽ പശ്​ചാത്തലത്തിൽ സ്വകാര്യ ബാങ്കുകളിൽ വൻതോതിൽ  കള്ളപ്പണ നിക്ഷേപം നടന്നിട്ടുണ്ടെന്ന്​ പരാതികളുയർന്നിട്ടുണ്ട്​.
 

Tags:    
News Summary - Rs 150 crore deposits: Lens on HDFC branch

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.