ന്യൂഡല്‍ഹി: ആര്‍.കെ നഗര്‍ ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോഴ നൽകിയ കേസില്‍ തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി ഉൾപ്പെടെയുള്ളവർക്കെതിരെ കേസെടുക്കാമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ . വിവരാവകാശ നിയമപ്രകാരം നല്‍കിയ അപേക്ഷക്ക് നൽകിയ മറുപടിയിലാണ് എടപ്പാടി പളനസ്വാമി, ആരോഗ്യമന്ത്രി സി വിജയഭാസ്‌കര്‍, എ.ഐ.എ.ഡി.എം.കെ ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറി ടി.ടി.വി ദിനകരന്‍ എന്നിവര്‍ അടക്കമുള്ളവര്‍ക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കിയത്.
In response to RTI query, EC directs FIR against TTV Dinakaran,TN CM Palaniswami,Vijayabhaskar and others in RK Nagar Bypoll bribery case
— ANI (@ANI_news) June 18, 2017
ഏപ്രില്‍ 12 ന് നടക്കാനിരുന്ന ഉപതെരഞ്ഞെടുപ്പിന് മുമ്പ് വോട്ട് ചെയ്യാൻ കോഴ നൽകിയെന്നാണ് ആരോപണം. വോട്ടർമാർക്ക് പണം നൽകുന്നതിെൻറ വീഡിയോ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. വോെട്ടടുപ്പിന് മുമ്പ് ജനങ്ങൾക്ക് പണമോ സമ്മാനങ്ങളോ നൽകി വോട്ട് പിടിക്കാനുള്ള ശ്രമം നടന്നുവെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ നിരീക്ഷിച്ചിരുന്നു.
ആരോഗ്യമന്ത്രി വിജയഭാസ്‌കറുടെ വീട്ടില്‍ ആദായനികുതി വകുപ്പ് അധികൃതര്‍ നടത്തിയ പരിശോധന നടത്തിയിരുന്നു. റെയ്ഡിൽ വി.കെ ശശികല കാമ്പിൽ 90 കോടിയോളം രൂപ ആര്‍.കെ നഗര്‍ മണ്ഡലത്തിലെ വോട്ടര്‍മാര്‍ക്ക് വിതരണം ചെയ്തുവെന്ന് വ്യക്തമാക്കുന്ന രേഖകള്‍ കണ്ടെത്തിയിരുന്നു. ഇതേതുടർന്നാണ് ആര്‍.കെ നഗര്‍ ഉപതിരഞ്ഞെടുപ്പ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ റദ്ദാക്കിയത്. പാർട്ടിയുടെ രണ്ടില ചിഹ്നം ലഭിക്കുന്നതിനായി ടി.ടി.വി ദിനകരൻ കമ്മീഷന് 50 കോടി വാഗ്ദാനം ചെയ്ത കേസിൽ അറസ്റ്റിലാവുകയും ചെയ്തു.
തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ മരണത്തെ തുടര്‍ന്നാണ് ആര്‍.കെ നഗര്‍ മണ്ഡലത്തില്‍ ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്. ജയലളിത രണ്ടുതവണ പ്രതിനിധീകരിച്ചിട്ടുള്ള മണ്ഡലമാണ് ആര്‍.കെ നഗര്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.