Posted On
date_range Updated On
date_range യു.പിയിൽ റിട്ട. സൈനിക ക്യാപ്റ്റനെ അടിച്ചുകൊന്നു
അമേത്തി (യു.പി): 64കാരനായ റിട്ട. സൈനിക ക്യാപ്റ്റൻ വീട്ടിനുള്ളിൽ അജ്ഞാത സംഘത്തിെൻറ അടി യേറ്റു മരിച്ചു. അമാനുല്ല എന്നയാളാണ് കൊല്ലപ്പെട്ടത്.
ശനിയാഴ്ച രാത്രി അമേത്തി ജില്ലയിൽ കാംറൗലി പൊലീസ് സ്റ്റേഷൻ പരിധിയിലെ ഗൊഡിയാൻ കാ പുർവ ഗ്രാമത്തിലാണ് സംഭവം. വീട്ടിൽ അമാനുല്ലയും ഭാര്യയുമാണ് സംഭവസമയം ഉണ്ടായിരുന്നത്.
അതിക്രമിച്ചെത്തിയ സംഘം വടികൊണ്ട് അമാനുല്ലയെ അടിക്കുകയായിരുന്നെന്ന് മകൻ പറഞ്ഞതായി എ.എസ്.പി ദയറാം അറിയിച്ചു. തലക്കടിയേറ്റ അദ്ദേഹം സംഭവസ്ഥലത്തുതന്നെ മരച്ചു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനയച്ചതായും അന്വേഷണം നടക്കുന്നതായും ദയറാം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.