ന്യൂഡൽഹി: മോദി സർക്കാർ എല്ലാ മേഖലയിലും പരാജയമാണെന്ന് മുസ്ലീം ലീഗ് നേതാവ് ഇ.ടി മുഹമ്മദ് ബഷീർ എം.പി. കേന്ദ് രസർക്കാറിെൻറ മുന്നാക്ക സംവരണ ബിൽ നാടിനെ കുഴപ്പത്തിൽ ചാടിക്കാനുള്ള നീക്കമാണ്. തെരെഞ്ഞടുപ്പ് അടുക്കു േമ്പാൾ മോദി വൈകാരിക വിഷയങ്ങൾ ഉയർത്തിക്കൊണ്ടു വരുന്നുവെന്നും ഇ.ടി വിമർശിച്ചു.
പൗരത്വ ഭേദഗതി ബില്ലും മുന്നാക്ക സംവരണവും ദൂരവ്യാപക പ്രത്യാഘാതം ഉണ്ടാക്കുന്നതാണ്. ഇൗ ബില്ലുകൾക്കെതിരെ ലീഗ് ശക്തമായ നിലപാടാണ് സ്വീകരിച്ചത്. അനുകൂലിച്ച് വോട്ട് ചെയ്തവർ അവരുടെ നിലപാട് വ്യക്തമാക്കട്ടെ. അനുകൂലിച്ച് വോട്ടു ചെയ്തവരിൽ പലരും മനസുകൊണ്ട് ലീഗ് നിലപാടിനൊപ്പം നിൽക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
മണ്ഡൽ - ബാബരി മസ്ജിദ് പ്രശ്നങ്ങളുടെ മുറിവുകളും വിദ്വേഷവും പുരണ്ടു കിടക്കുന്ന ഈ മണ്ണിൽ വിഷവിത്തുക്കൾ വിതക്കാൻ സർക്കാർ ശ്രമിക്കുകയാണ്. സംവരണം എന്നത് സാമൂഹിക നീതി ലക്ഷ്യം വെച്ചുള്ളതാണ്. അത് ദാരിദ്ര്യ നിർമാർജ്ജന പദ്ധതിയല്ല. ഇത് മുസ്ലിം പ്രശ്നമല്ല, സാമൂഹിക നീതിയുമായി ബന്ധപ്പെട്ട പ്രശ്നമാണ്. വ്യക്തി നിയമങ്ങൾ, സംവരണം തുടങ്ങിയ കാര്യങ്ങളിൽ ലീഗിെൻറ വിട്ടുവീഴ്ച ഇല്ലാത്ത നിലപാട് തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.