Posted On
date_range Updated On
date_range ട്രെയിൻ വെടിവെപ്പ്: പ്രതിയുടെ നുണപരിശോധനക്ക് അനുമതിയില്ല
മുംബൈ: സഹപ്രവർത്തകനെയും മൂന്ന് യാത്രക്കാരെയും ട്രെയിനിൽ വെടിവെച്ചുകൊന്ന ആർ.പി.എഫ് കോൺസ്റ്റബിൾ ചേതൻ സിങ്ങിനെ ബോറിവലി കോടതി 14 ദിവസം ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു. നേരത്തെയുള്ള റിമാൻഡ് കാലാവധി അവസാനിച്ചതിനെ തുടർന്നാണ് കഴിഞ്ഞ ദിവസം വീണ്ടും കോടതിയിൽ ഹാജരാക്കിയത്. സിങ്ങിനെ നുണപരിശോധന, ബ്രെയിൻ മാപ്പിങ്, നാർകോ അനാലിസിസ് തുടങ്ങിയവക്ക് വിധേയമാക്കുന്നതിന് കോടതി അനുമതി നിഷേധിച്ചു. റെയിൽവേ പൊലീസ് ഈ പരിശോധനകൾക്ക് അനുമതി തേടിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.