പശ്ചിമ ബംഗാളിലെ 15 ബൂത്തുകളിൽ നാളെ റീപോളിങ്ങ്; തീരുമാനം ക്രമക്കേടുകൾ നടന്നതായി പരാതി ലഭിച്ചതോടെ

പശ്ചിമ ബംഗാളിലെ ഡയമണ്ട് ഹാർബർ, മഗ്രഹത്ത് പശ്ചിം എന്നീ നിയോജക മണ്ഡലങ്ങളിലെ 15 ബൂത്തുകളിൽ റീപോളിങ്ങിന് ഉത്തരവിട്ട് തെരഞ്ഞെടുപ്പ് കമ്മീഷൻ. ഈ ബൂത്തുകളിൽ ക്രമക്കേടുകൾ നടന്നിട്ടുണ്ടെന്ന പരാതി ലഭിച്ചതിനെ തുടർന്നാണ് കമ്മീഷൻ റീപോളിങ്ങിന് ഉത്തരവിട്ടിരിക്കുന്നത്. മഗ്രഹത്ത് പശ്ചിമിലെ 11 പോളിങ്ങ് സ്റ്റേഷനിലും ഡയമണ്ട് ഹാർബറിലെ നാല് പോളിങ്ങ് സ്റ്റേഷനുകളിലുമാണ് റീപോളിങ്ങ് നടക്കുകയെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ ഉത്തരവിൽ പറയുന്നു.

15 പോളിങ്ങ് സ്റ്റേഷനുകളിലെയും വോട്ടെടുപ്പ് നാളെ രാവിലെ 7 മണി മുതൽ 6 മണി വരെയായി നടക്കും. ഇ.വി.എം ബട്ടണുകളിൽ കൃത്രിമം കാണിച്ചുവെന്ന ബി.ജെ.പി ആരോപണത്തെ തുടർന്നാണ് റീപോളിങ്ങിന് ഉത്തരവായത്. ടിം.എം.സി. ദേശീയ ജനറൽ സെക്രട്ടറി അഭിഷേക് ബാനർജിയുടെ ശക്തികേന്ദ്രമാണ് ഡയമണ്ട് ഹാർബർ.

Tags:    
News Summary - Repolling to be held in 15 booths in West Bengal tomorrow; decision taken after complaints of irregularities

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.