Posted On
date_range Updated On
date_range ഉത്തർപ്രദേശിൽ കാണാതായ ആറു വയസുകാരിയുടെ മൃതദേഹം കണ്ടെത്തി
ലഖ്നോ: ഉത്തർപ്രദേശിൽ കാണാതായ ആറു വയസുകാരിയുടെ മൃതദേഹം കണ്ടെത്തി. പെൺകുട്ടിയുടെ വീട്ടിൽ നിന്ന് ഒന്നര കിലോമീറ്റർ അകലെയുള്ള വയലിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയതെന്ന് പൊലീസ് അറിയിച്ചു. കാൺപൂരിൽ നിന്ന് ശനിയാഴ്ചയാണ് പെൺകുട്ടിയെ കാണാതാവുന്നത്.
ഗ്രാമത്തിലെ അമ്മാവന്‍റെ വീട്ടിലേക്ക് പോവുകയാണെന്ന് പറഞ്ഞാണ് പെൺകുട്ടി ശനിയാഴ്ച വീട്ടിൽ നിന്നിറങ്ങിയത്. വീട്ടുകാർ പെൺകുട്ടിക്കായി തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. തുടർന്ന് പൊലീസിൽ പരാതി നൽകുകയായിരുന്നു. രക്ഷിതാക്കളുടെ പരാതിയിൽ നാലു പേർക്കെതിരെ കേസെടുത്തിട്ടുണ്ട്.
കൊല്ലപ്പെടുന്നതിന് മുമ്പ് പെൺകുട്ടി പീഡനത്തിന് ഇരയായെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. സംഭവത്തിൽ ചന്ദ്രഭൻ, ഭാര്യ സുധ, സഹോദരൻ സുൽത്താൻ എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അന്വേഷണം പുരോഗമിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.