Image for representation

ദൃശ്യം മോഡൽ കൊലപാതകം? പൊലീസ്​ സ്​റ്റേഷനിൽ നിന്ന്​ അസ്ഥികൂടം കണ്ടെത്തി

അഹമ്മദാബാദ്​: മോഹൻലാൽ നായകനായ ദൃശ്യത്തിന്‍റെ മോഡലിലുള്ള നിരവധി കൊലപാതകങ്ങൾ രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്ന്​ റിപ്പോർട്ട്​ ചെയ്​തിട്ടുണ്ട്​. എന്നാൽ, അതിനോട്​ ഏറ്റവും അടുത്ത്​ നിൽക്കുന്ന സംഭവമാണ്​ ഗുജറാത്തിലുണ്ടായത്​. സൂറത്തിലെ ഖത്തോദര പൊലീസ്​ സ്​റ്റേഷനിൽ നിന്ന്​ വർഷങ്ങൾ പഴക്കമുള്ള അസ്ഥികൂടമാണ്​ ലഭിച്ചത്​​.

സ്​റ്റേഷൻ വൃത്തിയാക്കുന്നതിനിടെയാണ്​ അസ്ഥികൂടം കണ്ടെത്തിയതെന്ന്​ പൊലീസ്​ അറിയിച്ചു. സ്​റ്റേഷനിൽ പിടിച്ചെടുത്ത വാഹനങ്ങൾ നീക്കുന്നതിനായി ക്രെയിനെത്തിച്ചിരുന്നു​. ക്രെയിൻ ഉപയോഗിച്ച്​ വാഹനങ്ങൾ നീക്കുന്നതിനിടെയാണ്​ അസ്ഥികൂടം കണ്ടെത്തിയത്​.

രണ്ട്​ വർഷമായി സ്​റ്റേഷനിലുള്ള വാഹനങ്ങളാണ്​ നീക്കാൻ തീരുമാനിച്ചത്​​. നാല്​ വർഷമെങ്കിലും പഴക്കമുള്ളതാണ്​ അസ്ഥികൂടമെന്നാണ്​ വിലയിരുത്തൽ. ഫോറൻസിക്​ പരിശോധനയിൽ മാത്രമേ കൂടുതൽ കാര്യങ്ങൾ വ്യക്​തമാവുയെന്നും പൊലീസ്​ അറിയിച്ചു.

Tags:    
News Summary - Remains of human skeleton discovered on police station compound in Gujarat

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.