ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി, ശനിയാഴ്ച മുഖ്യമന്ത്രിമാരുമായി നടത്തിയ നാലു മണിക്കൂർ നീണ്ട വിഡിയോ കോൺഫറൻസിൽ ലോക്ഡൗണിൽ ഏകദേശ ധാരണയിലെത്തിയിരുന്നു. രണ്ടാ ഴ്ചകൂടി ഇന്ത്യ ‘വീട്ടിലിരിക്കണം’. 21 ദിവസം രാജ്യം അടച്ചിട്ടിട്ടും കോവിഡ് ബാധിച്ചവർ 10,000ത ്തിനടുത്ത്. മരണം 300 ലേറെ. ഇനിയും കൈവിട്ട് പോകാതിരിക്കണമെങ്കിൽ ലോക്ഡൗൺ നീട്ടേണ്ടി വരു ം. എന്നാൽ, പൂർണമായും ആദ്യഘട്ടത്തിലേതുപോലെയാകില്ല രണ്ടാം ലോക്ഡൗൺ. പ്രധാനമന്ത്രിതന ്നെ അതിെൻറ സൂചന നൽകി. ‘ജീവൻ രക്ഷിക്കണം. അതോടൊപ്പം ജീവിതവും മുന്നോട്ടു കൊണ്ടുപോകണം’. അതിനാൽ, തൊഴിലിനും വരുമാനത്തിനും കൂടുതൽ ഊന്നൽ നൽകുന്ന ലോക്ഡൗൺ പ്രഖ്യാപനമാണ് ഇനി വരാനിരിക്കുന്നതെന്നാണ് കരുതുന്നത്.
കൃഷി, ഫാക്ടറികൾ, ചരക്ക് കടത്ത് എന്നീ മേഖലകൾ തുറന്നുകൊടുത്ത് സാമ്പത്തിക രംഗത്തെ ചലിപ്പിക്കാനുള്ള തീരുമാനം അതിലുൾപ്പെട്ടേക്കും.
ഏപ്രിൽ 15 മുതൽ നടപ്പാക്കുമെന്ന് കരുതുന്ന രണ്ടാം ലോക്ഡൗൺ നിർദേശങ്ങൾ
1. കൃഷി വിളവെടുപ്പും വിള സംഭരണവും തടസ്സമില്ലാതെ നടത്തും. അതിനായി സുഗമമായ ഗതാഗതം ഉറപ്പാക്കും. ഗോഡൗണുകളിലും ശീതീകരിച്ച സംഭരണകേന്ദ്രങ്ങളിലും എന്തും കരുതിവെക്കാൻ അനുമതി.
2. ജീവനക്കാരെ ഫാക്ടറികളിൽത്തന്നെ താമസിപ്പിച്ച് സാമൂഹിക അകലം പാലിച്ച തൊഴിൽ രീതി. ഏപ്രിൽ 30 വരെയാണ് ഇങ്ങനെ താമസിപ്പിക്കേണ്ടി വരുക. അതിന് സാധിക്കുന്ന ഫാക്ടറികൾക്ക് മുൻഗണന.
3. അന്തർ സംസ്ഥാന തൊഴിലാളികളെ ക്യാമ്പുകളിൽനിന്ന് ഫാക്ടറികളിലെത്തിക്കും. അതിനു ബസ് സർവിസ്
4. രാജ്യമാകെ തടസ്സമില്ലാതെ എല്ലാത്തരം ചരക്കുകടത്തിനും അനുമതി. മീൻ പിടിത്തത്തിനും അനുവാദം. (ഇത് നൽകി കഴിഞ്ഞു)
5. പൊതു സുരക്ഷ തകരാറിലാക്കാത്ത വ്യവസായ സ്ഥാപനങ്ങൾ തുറക്കാം.
6. കർഷകർ, ചരക്ക് വാഹന ഡ്രൈവർമാർ, അവശ്യ സേവന മേഖലയിലെ തൊഴിലാളികൾ തുടങ്ങിയവർക്ക് പ്രത്യേക ഇൻഷൂറൻസ് പരിരക്ഷ.
7. എല്ലാ പൊതു കൂട്ടായ്മകൾക്കും നിയന്ത്രണം തുടരും.
8. സിനിമ തിയറ്ററുകൾ, ഭക്ഷണശാലകൾ, മാളുകളുടെ അവശ്യ സേവന വിഭാഗം ഒഴികെയുള്ളവ അടഞ്ഞുതന്നെ കിടക്കും.
9. മുംബൈ, ഡൽഹി, പുണെ, ഇന്ദോർ, ഗുരുഗ്രാം, ഭോപാൽ, ഹൈദരാബാദ്, അഹ്മദാബാദ്, ജയ്പുർ, ബംഗളൂരു തുടങ്ങിയ വൻനഗരങ്ങളിലും കോവിഡ് ഹോട്ട്സ്പോട്ട് ആയി കണ്ട സ്ഥലങ്ങളിലും കാര്യമായ ഇളവുകൾക്ക് സാധ്യതയില്ല.
ലോക്ഡൗൺ നീട്ടിയ സംസ്ഥാനങ്ങൾ
ബി.ജെ.പി ഇതര പാർട്ടികൾ ഭരണത്തിലുള്ള ഡൽഹി, മഹാരാഷ്ട്ര, തെലങ്കാന, പശ്ചിമ ബംഗാൾ, പഞ്ചാബ്, ഒഡിഷ, തമിഴ്നാട് സംസ്ഥാനങ്ങൾ ഏപ്രിൽ അവസാനം വരെ ലോക് ഡൗൺ നീട്ടിയിട്ടുണ്ട്. ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളും ലോക്ഡൗൺ നീട്ടുന്നതിൽ ഏകാഭിപ്രായക്കാരാണെങ്കിലും തീരുമാനം കേന്ദ്രത്തിന് വിട്ടിരിക്കുകയാണ്. ഏപ്രിൽ 30ന് ശേഷം സ്ഥിതിഗതി വിലയിരുത്തിയ ശേഷമേ നിയന്ത്രണം നീക്കൂവെന്ന് മഹാരാഷ്ട്ര, തെലങ്കാന സംസ്ഥാനങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.