Posted On
date_range Updated On
date_range ബ്രിട്ടീഷ് പൗരത്വ പരാതി തള്ളി; അമേത്തിയിൽ രാഹുലിൻെറ പത്രിക സ്വീകരിച്ചു
അമേത്തി: കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി അമേത്തി ലോക്സഭ മണ്ഡലത്തിൽ നൽകിയ നാമനിർദേശ പത്രിക സ്വീകരിച്ചു. രാ ഹുലിൻെറ ബ്രിട്ടീഷ് പൗരത്വം സംബന്ധിച്ച പരാതി തള്ളിക്കൊണ്ടാണ് പത്രിക സ്വീകരിച്ചത്. രാഹുൽ ഗാന്ധിക്ക് ബ്രിട്ടീഷ് പൗരത്വമാണുള്ളതെന്നും വിദ്യാഭ്യാസ യോഗ്യതയിൽ പ്രശ്നങ്ങളുണ്ടെന്നും കാണിച്ച് അമേത്തിയിലെ സ്വതന്ത്ര സ്ഥാനാർഥി ധ്രുവ് ലാല്‍ എന്നയാളാണ് പരാതി നല്‍കിയത്.
ഇത് ബി.ജെ.പി ഏറ്റെടുക്കുകയും രാഹുലിനെ പ്രതിക്കൂട്ടിലാക്കുകയും ചെയ്തിരുന്നു. പരാതി ഉയർന്നതിനെ തുടർന്ന് നാമനിർദേശ പത്രികയുടെ സൂക്ഷ്മ പരിശോധന മാറ്റിെവച്ചിരുന്നു.
എന്നാൽ പരിശോധനകൾക്കൊടുവിൽ സ്ഥാനാർഥിത്വം സംബന്ധിച്ച് ഉയർത്തിയ എതിർപ്പുകൾ തള്ളുകയും രാഹുലിൻെറ പത്രിക സ്വീകരിക്കുകയുമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.