വിശ്വാസവോട്ടെടുപ്പിന് തയാർ; സമയം തീരുമാനിക്കൂ -കുമാരസ്വാമി

ബംഗളൂരു: രാഷ്ട്രീയ പ്രതിസന്ധി തുടരുന്നതിനിടെ വിശ്വാസ വോട്ടെടുപ്പിന് തയാറെന്ന് ആവർത്തിച്ച് കർണാടക മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമി. ഇന്ന് ചേർന്ന നിയമസഭ സമ്മേളനത്തിലാണ് കുമാരസ്വാമി ആത്മവിശ്വാസം പ്രകടിപ്പിച്ചത്.

വിശ്വാസ വോട്ടെടുപ്പിന് തയാറാണെന്ന് ആവർത്തിച്ച കുമാരസ്വാമി ഇതിനായി സമയം തീരുമാനിക്കണമെന്നും സ്പീക്കറോട് ആവശ്യപ്പെട്ടു.

എന്തിനും തയാറാണ്. അധികാരത്തിൽ കടിച്ച് തൂങ്ങി നിൽക്കാൻ ആഗ്രഹിക്കുന്നില്ല -കുമാരസ്വാമി പറഞ്ഞു.

വിമത എം.എൽ.എമാരുടെ രാജിയിലും അയോഗ്യതയിലും കർണാടക സ്പീക്കർ ചൊവ്വാഴ്ച വരെ തീരുമാനമെടുക്കേണ്ടതില്ലെന്ന് സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. എം.എൽ.എമാരുടെ രാജിയിൽ തീരുമാനമെടുക്കാൻ സാവകാശം തേടിയുള്ള സ്​പീക്കറുടെ ഹരജിയും സ്​പീക്കർക്കെതിരായ എം.എൽ.എമാരുടെയും ഹരജിയും പരിഗണിച്ചാണ്​ കോടതിയുടെ ഉത്തരവ്​. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് അധ്യക്ഷനായ ബഞ്ചാണ് ഹരജികൾ പരിഗണിച്ചത്.

Tags:    
News Summary - Ready For Trust Vote, Please Fix Time, HD Kumaraswamy Tells Speaker

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.